ഉയർന്ന രക്തത്തിലെ പഞ്ചസാരയുമായി ബന്ധപ്പെട്ട് പല അസാധാരണമായ സൂചകളും ഉണ്ടാകാം. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ഉയർന്ന രക്തത്തിലെ പഞ്ചസാരയുമായി ബന്ധപ്പെട്ട് പല അസാധാരണമായ സൂചകളും ഉണ്ടാകാം. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. മങ്ങിയ കാഴ്ച
രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നത് കാഴ്ചയിൽ മാറ്റങ്ങൾ വരുത്തുകയും കാഴ്ച മങ്ങുകയോ വികലമാകുകയോ ചെയ്യുകയും ചെയ്യാം. അതിനാല്‍ മങ്ങിയ കാഴ്ച പ്രമേഹത്തിന്‍റെ സൂചനയാകാം.
2. കൈകാലുകളിൽ മരവിപ്പ്
കൈകാലുകളിൽ മരവിപ്പ്, പാദങ്ങളിലെ വേദന, കാലുകളിൽ സ്ഥിരമായുള്ള അസ്വസ്ഥത തുടങ്ങിയവയൊക്കെ ചിലപ്പോള്‍ പ്രമേഹത്തിന്‍റെ സൂചനകളാകാം.
3. ചര്‍മ്മ പ്രശ്നങ്ങള്‍
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് നിർജ്ജലീകരണത്തിനും ചര്‍മ്മം വരണ്ടതാകാനും ചൊറിച്ചിൽ ഉണ്ടാകാനും സാധ്യതയുണ്ട്.
4. മൂത്രനാളി അണുബാധ
അടിക്കടിയുള്ള മൂത്രനാളി അണുബാധയാണ് മറ്റൊരു പ്രധാന ലക്ഷണം. ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ഇത് യീസ്റ്റ് അണുബാധ, മൂത്രനാളി അണുബാധ (UTIs) എന്നിവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു. അടിക്കടി മൂത്രമൊഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിന്‍റെ സൂചനയാണ്.
5. അമിത ദാഹം, ക്ഷീണം
അമിത ദാഹവും വിശപ്പും, ക്ഷീണവും ബലഹീനതയും അകാരണമായി ശരീരഭാരം കുറയുന്നതും പ്രമേഹത്തിന്‍റെ ലക്ഷണങ്ങളാണ്.
6. മുറിവുകൾ ഉണങ്ങാന്‍ സമയമെടുക്കുക
മുറിവുകൾ സാവധാനത്തിൽ ഉണങ്ങുന്നതും പ്രമേഹത്തിന്‍റെ ഒരു സൂചനയാണ്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണോ? എങ്കില്‍, ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാനീയങ്ങള്‍