തിരിച്ചറിയാം ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളും അപകടസൂചനകളും

രോഗമുള്ള ഒരാളെ കടിക്കുമ്പോള്‍ വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളെ കടിക്കുമ്പോള്‍ ഉമിനീര്‍വഴി രക്തത്തില്‍ കലര്‍ന്ന് രോഗമുണ്ടാക്കുകയും ചെയ്യുന്നു.

dengue fever Know the symptoms and preventive measures

യുഎസില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുന്നതുമായി ബന്ധപ്പെട്ട് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) ഡെങ്കിപ്പനിയുടെ വർദ്ധനവിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാറിവരുന്ന കാലാവസ്ഥയാണ് ഡെങ്കിപ്പനി കേസുകള്‍ കൂടാന്‍ കാരണമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 

എന്താണ് ഡെങ്കിപ്പനി? 

Latest Videos

ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്ന് മുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ഡെങ്കിപ്പനി പ്രധാനമായും മൂന്ന് തരത്തിലുണ്ട്. സാധാരണ വൈറല്‍ പനി പോലെ കാണപ്പെടുന്ന 'ക്ലാസിക്കല്‍ ഡെങ്കിപ്പനി', രക്തസ്രാവത്തോടു കൂടിയതും മരണകാരണമായേക്കാവുന്നതുമായ 'ഡെങ്കി ഹെമറാജിക് ഫീവര്‍', രക്ത സമ്മര്‍ദ്ദവും നാഡിമിടിപ്പും തകരാറിലാകുന്ന 'ഡെങ്കിഷോക് സിന്‍ഡ്രോം' എന്നിവയാണ് മൂന്ന് തരം ഡെങ്കിപ്പനികള്‍. 

വീടിനു ചുറ്റും പരിസരങ്ങളിലും കാണുന്ന ഉറവിടങ്ങളാണ് കൊതുകിന്റെ പ്രധാന പ്രജനന കേന്ദ്രങ്ങള്‍.  രോഗമുള്ള ഒരാളെ കടിക്കുമ്പോള്‍ വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളെ കടിക്കുമ്പോള്‍ ഉമിനീര്‍വഴി രക്തത്തില്‍ കലര്‍ന്ന് രോഗമുണ്ടാക്കുകയും ചെയ്യുന്നു. രോഗാണുവാഹകനായ കൊതുക് കടിച്ച് ഏകദേശം മൂന്ന് മുതല്‍ അഞ്ച് ദിവസത്തിനകം രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ എന്തെല്ലാം? 

ത്രീവമായ പനി, കടുത്ത തലവേദന, കണ്ണുകളുടെ പുറക് വശത്തെ വേദന, ശരീര വേദന, സന്ധികളിലും പേശികളിലും വേദന, മുട്ടുവേദന, വിട്ടുമാറാത്ത ക്ഷീണം, തളര്‍ച്ച, തൊലിപ്പുറത്തെ ചുവന്ന പാടുകള്‍, ഓക്കാനവും ഛർദിയും തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍.

അപകടസൂചനകൾ എന്തെല്ലാം? 

പനി കുറയുമ്പോൾ തുടർച്ചയായ ഛർദി ഉണ്ടാവുകയും വയറുവേദന, കറുത്ത മലം, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, തളർച്ച, രക്തസമ്മർദം താഴുന്ന അവസ്ഥ എന്നീ സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം തന്നെ രോഗിയെ  ആശുപത്രിയിൽ എത്തിക്കുക.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: പ്രമേഹ സാധ്യത കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍

youtubevideo

tags
vuukle one pixel image
click me!