സ്ത്രീകളിൽ വളരെ സാധാരണമായി കണ്ടുവരുന്നതാണ് അയണിൻ്റെ കുറവ്. അയണിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള ഇരുമ്പ് സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുക എന്നുള്ളതാണ്.
ആർത്തവം, ഗർഭകാലം, ആർത്തവ വിരാമം തുടങ്ങി പല അവസ്ഥകളിലൂടെ ആണ് സ്ത്രീകൾ കടന്ന് പോകുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ സ്ത്രീകൾ കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ക്ഷീണം, ഊർജ്ജക്കുറവ്, മുടി കൊഴിച്ചിൽ, പേശിവലിവ്, മാനസികാവസ്ഥിലെ മാറ്റങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ സ്ത്രീകൾക്കിടയിൽ വളരെ സാധാരണമായ പ്രശ്നങ്ങളാണ്. എന്നാൽ അവയ്ക്ക് കാരണമാകുന്നത് ചില പോഷകങ്ങളുടെ കുറവാകുമെന്നാണ് വിദഗ്ധർ പറയുന്നത്.
സ്ത്രീകളിലെ ഏറ്റവും സാധാരണമായ കണ്ട് വരുന്ന ചില പോഷകക്കുറവുകളെ കുറിച്ച് ഡോ. വിശാഖ ശിവദാസാനി അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. സ്ത്രീകളിൽ വളരെ സാധാരണമായി കണ്ടുവരുന്നതാണ് അയണിൻ്റെ കുറവ്. അയണിൻ്റെ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള ഇരുമ്പ് സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുക എന്നുള്ളതാണ്.
പല സ്ത്രീകൾക്കും ക്ഷീണം, കുറഞ്ഞ ഊർജ്ജ നില, മുടി കൊഴിച്ചിൽ, പേശിവലിവ് എന്നിവ അനുഭവപ്പെടാം. ഇത് ഇരുമ്പിന്റെ കുറവ് കൊണ്ട് വരുന്നതെന്നും അവർ പറയുന്നു. കുറവുകൾ വർഷങ്ങളോളം ശ്രദ്ധിക്കപ്പെടാതെ പോയേക്കാം. ഇത് ഊർജ്ജം, മെറ്റബോളിസം, ഹോർമോൺ, പേശി, അസ്ഥി ആരോഗ്യം എന്നിവയെ ബാധിക്കുന്നു. മിക്ക കേസുകളിലും ഇത് എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുംയ
ഇരുമ്പ്, വിറ്റാമിൻ ഡി, വിറ്റാമിൻ ബി 12, ഫോളിക് ആസിഡ്, കാൽസ്യം തുടങ്ങിയ പോഷകങ്ങളുടെ കുറവാണ് സ്ത്രീകളിൽ പ്രധാനമായി കണ്ട് വരുന്നതെന്ന് ഡോ. വിശാഖ പറയുന്നു. വരണ്ടതും ചൊറിച്ചിലും ഉള്ള ചർമ്മം, അമിതമായ ആർത്തവ രക്തസ്രാവം, കൂർക്കംവലി, വരണ്ട കണ്ണുകൾ, അല്ലെങ്കിൽ മോണയിൽ നിന്ന് രക്തസ്രാവം തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടുന്നത് ഈ പോഷകങ്ങളുടെ കുറവ് കൊണ്ടാണെന്നും ഡോ. വിശാഖ പറയുന്നു. ശരിയായ ഭക്ഷണക്രമത്തിലൂടെയും സപ്ലിമെന്റുകളിലൂടെയും പോഷകങ്ങളുടെ കുറവ് പരിഹരിക്കാനാകുമെന്നും അവർ പറയുന്നു.