ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം നോമ്പുതുറ വിഭവങ്ങൾ. ഇന്ന് വിജയലക്ഷ്മി.ആർ തയ്യാറാക്കിയ പാചകക്കുറിപ്പ്.
രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പ് കളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
സേമിയ 250 ഗ്രാം
ഉരുളകിഴങ്ങ് 3 എണ്ണo
മുട്ട 5 എണ്ണം
സവാള 2 എണ്ണം
ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
ഗരം മാസാല 1 സ്പൂൺ
മല്ലിയില 2 തണ്ട്
വെളിച്ചെണ്ണ 500 ഗ്രാം ( വറുത്തെടുക്കാൻ ആവശ്യത്തിന്)
തയ്യാറാക്കുന്ന വിധം
ആദ്യം സേമിയ വറുത്ത് വയ്ക്കുക. ശേഷം മുട്ടയും ഉരുളക്കിഴങ്ങും പുഴുങ്ങി എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ചു സവാള വഴറ്റി എടുക്കുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, മസാല, ഉരുളക്കിഴങ്ങ് പുഴുങ്ങിയത്, മല്ലിയില ചേർത്ത് നന്നായി ഇളക്കുക. ശേഷം ചെറിയ ഉരുളകളാക്കി ഉരുട്ടി എടുത്ത് അതിലേക്ക് മുട്ട പുഴുങ്ങിയത് വച്ചു ഉരുട്ടി എടുക്കുക. മുട്ട പതപ്പിച്ചു വച്ചിരിക്കുന്നതിൽ മുക്കി വറുത്ത സേമിയയിൽ ഉരുട്ടി തിളച്ച എണ്ണയിൽ ഇട്ടു വറുത്തു എടുക്കുക. നല്ല ടേസ്റ്റി ആയിട്ടുള്ള കിളിക്കൂട് റെഡിയായി.
ചിക്കൻ കട്‌ലറ്റ് ഇങ്ങനെ തയ്യാറാക്കി നോക്കൂ