ദഹനക്കേടിനെ തടയാനും ദഹനം എളുപ്പമാക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.
ദഹന പ്രശ്നങ്ങള്‍ അകറ്റാനും കുടലിന്‍റെ ആരോഗ്യത്തിനും ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ദഹനക്കേടിനെ തടയാനും ദഹനം എളുപ്പമാക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.
1. ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ്
നാരുകളാല്‍ സമ്പന്നമായതിനാല്‍ ബീറ്റ്റൂട്ട്- ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
2. ഓറഞ്ച് ജ്യൂസ്
വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
3. വെള്ളരിക്കാ ജ്യൂസ്
വെള്ളം ധാരാളം അടങ്ങിയ വെള്ളരിക്കാ ജ്യൂസ് കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് മൂലം വയറു വീര്‍ത്തിരിക്കുന്നതിനെ തടയാനും ഗുണം ചെയ്യും.
4. പപ്പായ ജ്യൂസ്
പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈം ദഹനക്കേടിനെ തടയാനും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ അകറ്റാനും ദഹനത്തെ മെച്ചപ്പെടുത്താനും സഹായിക്കും.
5. കിവി ജ്യൂസ്
നാരുകള്‍ ധാരാളം അടങ്ങിയ കിവി ജ്യൂസ് കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും.
6. ക്രാന്‍ബെറി ജ്യൂസ്
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ക്രാന്‍ബെറി ജ്യൂസ് കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ നല്ലതാണ്.
7. പൈനാപ്പിള്‍- ജിഞ്ചര്‍ ജ്യൂസ്
ബ്രോംലൈന്‍ എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. കൂടാതെ ഫൈബറും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളും ദഹനം മെച്ചപ്പെടുത്താനും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ആറ് ദിവസം കൊണ്ട് നാല് കിലോ കുറച്ച് കൊറിയന്‍ മോഡല്‍; വീഡിയോ