ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ
കഥ ഇതുവരെ
രേവതിയുടെ അച്ഛൻ മരിച്ചിട്ട് ഒരു വർഷം തികയുകയാണ്. അതിനായി വീട്ടിൽ നടത്തുന്ന ചടങ്ങിലേക്ക് ചന്ദ്രോദയത്തിലെ എല്ലാവരെയും ക്ഷണിക്കാൻ വന്നതാണ് രേവതിയുടെ അമ്മയും അനിയത്തിയും. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.
---------------------------------------
രേവതിയുടെ അമ്മയും അനിയത്തിയും വീട്ടിൽ വന്നത് ചന്ദ്രയ്ക്ക് തീരെ ഇഷ്ട്ടപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ വളരെ മോശമായാണ് ചന്ദ്ര അവരോട് രണ്ടുപേരോടും പെരുമാറിയത്. എന്നാൽ രവിയ്ക്ക്ക് ചന്ദ്രയുടെ പെരുമാറ്റം കണ്ട് ദേഷ്യമാണ് വന്നത്. ചന്ദ്രയോട് മിണ്ടാതിരിക്കാനും ലക്ഷ്മിയോട് വന്ന കാര്യം പറയാനും രവി ആവശ്യപ്പെട്ടു. രേവതിയുടെ അച്ഛൻ മരിച്ചിട്ട് ഒരു വർഷം തികയുകയാണെന്നും ആ ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിയ്ക്കാനാണ് വന്നതെന്നും ലക്ഷ്മി പറയുന്നു. അത് കേട്ടപ്പോഴേക്കും രവിക്ക് ആകെ സങ്കടമാണ് വന്നത്. അറിയാതെയാണെങ്കിലും തന്റെ ബസ് ഇടിച്ചാണ് രേവതിയുടെ അച്ഛൻ മരിക്കുന്നത്. അവസാന നിമിഷങ്ങളിലും അദ്ദേഹം രേവതിയുടെ കാര്യം പറഞ്ഞാണ് കണ്ണടച്ചത്. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ രവിയുടെ മനസ്സിലേയ്ക്ക് പാഞ്ഞെത്തി.
അതോർത്തപ്പോൾ രവിക്ക് കണ്ണ് നിറഞ്ഞു. ലക്ഷ്മിയും ദേവുവും രേവതിയും സങ്കടത്തിൽ തന്നെയാണ്. എന്നാൽ രവി ആ ഓർമ്മകൾ പങ്കുവെച്ചപ്പോൾ ചന്ദ്ര എപ്പോഴത്തെയും പോലെ തന്നെ രേവതിയുടെ അച്ഛനെ അപമാനിച്ച് സംസാരിക്കുകയാണ് ചെയ്തത്. അത് കേട്ട് ദേഷ്യം വന്ന രേവതി ചന്ദ്രയോട് പൊട്ടിത്തെറിക്കുകയും അമ്മയോടും അനിയത്തിയോടും ഉടനെ വീട്ടിലേയ്ക്ക് മടങ്ങിപ്പോകാനും പറഞ്ഞു. എന്നാൽ രവി ഉടനെ ഇടപെട്ട് രേവതിയെ സമാധാനിപ്പിക്കുകയും ചന്ദ്രയോട് എഴുന്നേറ്റ് പോകാനും പറഞ്ഞു. അങ്ങനെ അവരിറങ്ങാൻ നേരത്താണ് സച്ചി വീട്ടിലേയ്ക്ക് കയറി വന്നത്.
സച്ചിയോട് രേവതിയുടെ അച്ഛന്റെ ചടങ്ങിന് വരണമെന്ന് പറയാൻ തുടങ്ങുകയായിരുന്നു ലക്ഷ്മി. എന്നാൽ സച്ചി അവർ പറയുന്നത് കേൾക്കാൻ പോലും കൂട്ടാക്കിയില്ല. ലക്ഷ്മിക്കും ദേവുവിനും സച്ചിയുടെ പെരുമാറ്റം കണ്ട് വിഷമമായെങ്കിലും സാരമില്ലെന്നും താൻ നാളെ രാവിലെ എത്തിക്കോളാമെന്നും പറഞ്ഞ് രേവതി അവരെ സമാധാനിപ്പിച്ചു. അതേസമയം രേവതിയുടെ അമ്മയും അനിയത്തിയും അവരുടെ അച്ഛന്റെ വാർഷിക ചടങ്ങിന് ക്ഷണിക്കാൻ വന്നതാണെന്ന കാര്യം രവി സച്ചിയോട് പറയുന്നു. താൻ പോകുന്നില്ലെന്ന് പറഞ്ഞ സച്ചിയോട് എന്തായാലും പോയെ പറ്റൂ എന്നാണ് രവി പറഞ്ഞത് . രേവതിയും സച്ചിയോട് നാളത്തെ ചടങ്ങിന് പങ്കെടുക്കണമെന്ന് പറഞ്ഞിട്ടുണ്ട്. സച്ചി വരുമെന്ന പ്രതീക്ഷയിൽ പിറ്റേന്ന് രേവതിയുടെ വീട്ടിൽ ചടങ്ങുകൾ തുടങ്ങുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്.