
ചെന്നെെ: തമിഴ്നാട് മന്ത്രി ദുരൈമുരുകൻ സ്വത്ത് സമ്പാദനക്കേസിൽ വിചാരണ നേരിടണമെന്ന് മദ്രാസ് ഹൈക്കോടതി. ദുരൈമുരുകനേയും ഭാര്യയേയും വെറുതെ വിട്ട വെല്ലൂർ കോടതിവിധിയാണ് ഇപ്പോൾ ഹൈക്കോടതി റദ്ദാക്കിയത്. സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് ദുരൈമുരുകൻ നേരിട്ടിരുന്നത് ഇന്നലെയും ഇന്നുമായി രണ്ട് കേസിലും മന്ത്രി തിരിച്ചടി നേരിട്ടിരിക്കുകയാണ്.
3.92 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസിൽ ഇന്നലെയാണ് മന്ത്രി ദുരൈമുരുകനെതിരെ കോടതി ഉത്തരവ് ഉണ്ടായത്. 1996 നും 2001 നും ഇടയിൽ കരുണാനിധി മന്ത്രി സഭയിൽ മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന കേസിൽ ദുരൈമുരുകനേയും കുടുംബാംഗങ്ങളെയും വെറുതേവിട്ടിരുന്നു. ആ വിധിയാണ് ഇന്നലെ ഹൈക്കോടതി റദ്ദാക്കിയത്.
Read More:ക്രൂരം! പീഡിപ്പിച്ചത് സ്വന്തം മകളെ, പ്രതിക്ക് 17 വർഷം കഠിന തടവ് വിധിച്ച് കോടതി
2007 നും 2009 നും ഇടയിൽ 1.40 കോടിയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്നാണ് രണ്ടാമത്തെ കേസ്. കേസിൽ വെല്ലൂർ കോടതി മന്ത്രിയേയും ഭാര്യയേയും വെറുതേ വിട്ടിരുന്നു. എന്നാൽ 2013 ൽ വിജിലൻസ് ഈ കേസിൽ അപ്പീൽ നൽകുകയായിരുന്നു. ആറ് മാസത്തിനകം കേസിൽനടപടികൾ പൂർത്തിയാക്കാനാണ് നിലവിലെ കോടതി നിർദേശം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam