സണ്ണി ഡിയോൾ നായകനായ 'ജാട്ട്' ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ആദ്യ ഞായറാഴ്ച 14 കോടി രൂപ കളക്ഷൻ നേടി ചിത്രം മുന്നേറുകയാണ്.
മുംബൈ: സണ്ണി ഡിയോള്‍ നായകനായി എത്തിയ പുതിയ ചിത്രമായ ‘ജാട്ട്’ ബോക്സ് ഓഫീസിൽ വന്‍ തിരിച്ചുവരവാണ് നടത്തുന്നത്. ആദ്യ ഞായറാഴ്ച ഈ ആക്ഷന്‍ ചിത്രം ഏകദേശം 14 കോടി രൂപ നെറ്റ് കളക്ഷൻ നേടി. ഒറ്റ ദിവസത്തില്‍ ആദ്യമായാണ് 10 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുന്നത്. ഞായറാഴ്ചത്തെ കളക്ഷനോടെ, ചിത്രത്തിന്‍റെ കളക്ഷനില്‍ 43% ത്തിന്‍റെ വമ്പൻ കുതിപ്പ് നടന്നു. മൊത്തം 40.25 കോടി രൂപയാണ് ചിത്രത്തിന്‍റെ ഇന്ത്യ നെറ്റ് കളക്ഷൻ.
ഏപ്രിൽ 10 വ്യാഴാഴ്ച റിലീസ് ചെയ്ത ആദ്യ ദിവസം, ‘ജാട്ട്’ 9.5 കോടി രൂപ നേടിയപ്പോൾ, രണ്ടാം ദിവസം 7 കോടി രൂപ കളക്ഷൻ കുറഞ്ഞു. എന്നാല്‍ ശനിയാഴ്ച, ചിത്രം വീണ്ടും 10 കോടി രൂപ കളക്ഷൻ നേടി ബോക്സ് ഓഫീസിൽ മികച്ച തിരിച്ചുവരവ് നടത്തി. എന്നാൽ ഞായറാഴ്ച ചിത്രം ആകെ 14 കോടി രൂപ കളക്ഷൻ നേടിയതോടെ വൻ കുതിപ്പ് ഉണ്ടാക്കി.
ഇതിന് മുന്‍പ് ഇറങ്ങിയ സണ്ണി ഡിയോള്‍ ചിത്രം ഗദ്ദര്‍ 2 ഇന്ത്യയില്‍ മാത്രം 500 കോടി നേടിയിരുന്നു. അതിനാല്‍ തന്നെ വന്‍ പ്രതീക്ഷയോടെ ഇറങ്ങിയ ചിത്രത്തിന്‍റെ ആദ്യ രണ്ട് ദിന കളക്ഷന്‍ ചിത്രത്തിനെക്കുറിച്ച് ആശങ്കയുണ്ടാക്കിയിരുന്നു. 100 കോടിയോളം മുടക്കിയാണ് ജാട്ട് തെലുങ്ക് സംവിധായകന്‍ ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്തത്. ചിത്രത്തില്‍ പുഷ്പ ഫ്രാഞ്ചൈസിയുടെ പിന്നിലെ ബാനറായ മൈത്രി മൂവി മേക്കേഴ്‌സ് സഹനിര്‍മ്മാതാക്കളാണ്.
രണ്ടാം ദിനത്തില്‍ 400 ഷോകള്‍ ചിത്രത്തിന്‍റെതായി ക്യാന്‍സില്‍ ചെയ്തിരുന്നു. എന്നാല്‍ അതൊന്നും വാരാന്ത്യത്തില്‍ ചിത്രത്തെ ബാധിച്ചില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ചിത്രം പീപ്പിൾ മീഡിയ ഫാക്ടറിയും മൈത്രി മൂവി മേക്കേഴ്‌സും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. സായാമി ഖേർ, രൺദീപ് ഹൂഡ, വിനീത് കുമാർ സിംഗ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.തമന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം.
പുതിയ കാമുകി ഗൗരിയുടെ കൈയ്യും പിടിച്ച് ആദ്യമായി പൊതുവേദിയില്‍ എത്തി ആമിര്‍ ഖാന്‍
സീലിംഗ് ഫാന്‍ ഈ 69 കാരന്‍ പറിച്ചെടുത്തത് വെറുതെയല്ല: സണ്ണി ഡിയോളിന്‍റെ 'ജാട്ട്' ആദ്യദിനം നേടിയത് !