തമിഴ് ആക്ഷൻ ഡ്രാമ 'തറൈപടയ്'; മാർച്ച് 28ന് തീയേറ്ററുകളിലേക്ക്

റാം പ്രഭ സംവിധാനം ചെയ്യുന്ന തറൈപടയ് ഒരു ആക്ഷൻ ​ഗ്യാങ്സ്റ്റർ സിനിമയാണ്. പ്രജിൻ പദ്മനാഭൻ, ജീവ തങ്കവേൽ, വിജയ് വിശ്വ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ചിത്രം മാർച്ച് 28ന് തീയേറ്ററുകളിൽ എത്തും.

Tamil action drama Tharaipadai releasing in theaters on March 28th

കൊച്ചി: തമിഴിലെ യുവ താരങ്ങളായ പ്രജിൻ പദ്മനാഭൻ, ജീവ തങ്കവേൽ, വിജയ് വിശ്വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാം പ്രഭ സംവിധാനം ചെയ്യുന്ന ആക്ഷൻ ഡ്രമയാണ് തറൈപടയ്. പക്കാ കട്ട ലോക്കൽ കഥപറയുന്ന ചിത്രം സ്റ്റോണേക്‌സ്സിന്‍റെ ബാനറിൽ പി.ബി വേൽമുരുഗൻ നിർമിക്കുന്നു. 

ആർതി ശാലിനി, സായ് ധന്യ, മോഹന സിദ്ധി എന്നിവരാണ് ചിത്രത്തിലെ നായികമാർ. മാർച്ച് 28ന് തീയേറ്റർ റിലീസ് ആയി എത്തുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് സൻഹ സ്റ്റുഡിയോ റിലീസ് ആണ്. ചിത്രത്തിൻ്റെ ട്രെയിലർ റിലീസ് ആയി.

Latest Videos

ചിത്രത്തിലൂടെ പറയുന്നത് ഒരു ഗ്യാങ്സ്റ്റർ കഥയാണ്. മൾട്ടി ലെവൽ മാർക്കറ്റിംഗ് എന്നറിയപ്പെടുന്ന ചെയിൻ മാർക്കറ്റിംഗിലൂടെ ഒരു തട്ടിപ്പുകാരൻ ആളുകളുടെ പണം തട്ടിയെടുക്കുന്നു. സംഘത്തിൽ നിന്ന് പണം തട്ടിയെടുത്ത ശേഷം അയാളുടെ ഗുണ്ടാസംഘത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ പ്രജിൻ പദ്മനാഭൻ, ജീവ തങ്കവേൽ, വിജയ് വിശ്വ, ആർതി ശാലിനി, സായ് ധന്യ, മോഹന സിദ്ധി എന്നിവരെ കൂടാതെ തമിഴിലെ മുതിർന്ന താരങ്ങളും വേഷമിടുന്നു. 

ചിത്രത്തിനായി കൂറ്റൻ വിമാനത്താവളം ഒരുക്കിയതും ഇതിനോടകം ശ്രധപിടിച്ചുപറ്റിയിരുന്നു. രവീന്ദ്രനാണ് ചിത്രത്തിൻ്റെ കലാ സംവിധാനം നിർവഹിക്കുന്നത്. സുരേഷ്കുമാർ സുന്ദരമാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. മ്യൂസിക്: മനോജ്കുമാർ ബാബു, എഡിറ്റർ: രാംനാഥ്, സ്റ്റണ്ട്സ്: മിറട്ടേൽ സെൽവ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രാജൻ റീ, ലിറിക്‌സ്: ആദി & മനോജ്, ഡിസൈൻസ്: വെങ്കെട്ട്, വാർത്തപ്രചരണം: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

'ഈദിന് സല്ലുഭായിയുടെ ആക്ഷന്‍ ധമാക്ക': സിക്കന്ദര്‍ ട്രെയിലര്‍ പുറത്തിറങ്ങി

'നിങ്ങള്‍ക്ക് എന്താ പ്രശ്നം': നായിക രശ്മികയുമായുള്ള 31 വയസ് പ്രായവ്യത്യാസത്തെക്കുറിച്ച് പ്രതികരിച്ച് സൽമാൻ
 

vuukle one pixel image
click me!