'പൃഥ്വി സൃഷ്ടിച്ചത് ചരിത്രം, അഭിമാനം മാത്രം'; വിവാദങ്ങൾക്കിടെ സുപ്രിയ മേനോന്റെ വാക്കുകൾ

വിവാദങ്ങൾക്കിടെ പൃഥ്വിരാജിനും കുടുംബത്തിനുമെതിരെ വലിയ തോതിൽ സൈബര്‍ ആക്രമണങ്ങളും നടക്കുന്നുണ്ട്.


മോഹൻലാൽ നായകനായി എത്തിയ എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇപ്പോൾ മലയാള സിനിമയിലെ ചർച്ചാ വിഷയം. വിവാദങ്ങൾക്ക് പിന്നാലെ എമ്പുരാനിൽ റീ എഡിറ്റിങ്ങും നടത്തിയിരുന്നു. ഇന്ന് ഈ പതിപ്പ് തിയറ്ററുകളിൽ എത്തുമെന്നാണ് വിവരം. വിവാദങ്ങൾക്കിടെ പൃഥ്വിരാജിനും കുടുംബത്തിനുമെതിരെ വലിയ തോതിൽ സൈബർ ആക്രമണങ്ങളും നടക്കുന്നുണ്ട്. ഈ അവസരത്തിൽ പൃഥ്വിരാജിന്റെ ഭാ​ര്യയും നിർമാതാവുമായ സുപ്രിയ മേനോൻ പങ്കുവച്ച ഇൻസ്റ്റാ​ഗ്രാം സ്റ്റോറി ശ്രദ്ധനേടുകയാണ്. 

കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ 200 കോടി ക്ലബ്ബിൽ എത്തിയെന്ന് ഔദ്യോ​ഗിക പ്രഖ്യാപനം വന്നത്. ഈ സന്തോഷം പങ്കുവച്ചാണ് സുപ്രിയയുടെ സ്റ്റോറി. പൃഥ്വിരാജ് സൃഷ്ടിച്ചിരിക്കുന്നത് ചരിത്രമാണെന്നും അഭിമാനം തോന്നുന്നുവെന്നും സുപ്രിയ കുറിച്ചിരിക്കുന്നു. 

Latest Videos

അതേസമയം, എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ രംഗത്ത് എത്തിയിരുന്നു. റീ എഡിറ്റിംഗ് ചെയ്തത് എല്ലാവരുടെയും സമ്മത പ്രകാരമാണെന്നും തെറ്റ് തിരുത്തുക എന്നത് തങ്ങളുടെ കടമയാണെന്നും ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മോഹന്‍ലാലിന്‍റെ പോസ്റ്റ് ഷെയര്‍ ചെയ്തില്ലെങ്കിലും തിരക്കഥാകൃത്തായ മുരളി ഗോപി തങ്ങളുടെ നിലപാടിന് ഒപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റീ എഡിറ്റിംഗ് ആരുടെയും സമ്മര്‍ദ്ദം കൊണ്ടല്ലെന്നും എമ്പുരാന്‍ 3 ഉണ്ടാകുമെന്നും നിര്‍മാതാവ് വ്യക്തമാക്കി. 

'സാരി'യിൽ തിളങ്ങാൻ ആരാധ്യ ദേവി; ആർജിവി പടം സ്ക്രീനിൽ എത്താൻ ഇനി മൂന്ന് നാൾ‌

ഇതിനിടെ എമ്പുരാന്‍ റീ എഡിറ്റിംഗ് വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. നേരത്തെ പറഞ്ഞത് പോലെ ചിത്രത്തിന്‍റെ 17 ഭാഗങ്ങളല്ല മറിച്ച് 24 കട്ടാണ് നടത്തിയിരിക്കുന്നത്. നന്ദി കാര്‍ഡില്‍ നിന്നും നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയെയും മാറ്റിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് എതിരായ അക്രമം, വില്ലന്‍റെ പേര് അടക്കം മാറ്റിയിട്ടുണ്ട്. പ്രധാന വില്ലന്‍റെ പേര് ബജ്റംഗി എന്നായിരുന്നു. ഇത് ബൽദേവ് എന്നാക്കി മാറ്റിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!