മുഖ്യമന്ത്രിയുടെ പരിപാടിയിൽ ആളില്ലാതിരുന്നതിന് പിന്നിൽ പാർട്ടിയിലെ വിഭാ​ഗീയത; ദിവാകരനെ ഒഴിവാക്കിയതിൽ പ്രതിഷേധം

Published : Apr 12, 2025, 06:11 PM IST
മുഖ്യമന്ത്രിയുടെ പരിപാടിയിൽ ആളില്ലാതിരുന്നതിന് പിന്നിൽ പാർട്ടിയിലെ വിഭാ​ഗീയത; ദിവാകരനെ ഒഴിവാക്കിയതിൽ പ്രതിഷേധം

Synopsis

വടകര ജില്ലാ ആശുപത്രിയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനമാണ് വേദി. കൂറ്റൻ പന്തലും വലിയ വേദിയും ഒരുക്കിയിട്ടും  സദസ്സിൽ എത്തിയത് തുച്ഛം പേർ മാത്രം

കോഴിക്കോട്: വടകരയിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ ആളുകൾ കുറഞ്ഞതിന് പിന്നിൽ സിപിഎമ്മിലെ വിഭാഗീയത. ജില്ലാ കമ്മിറ്റിയിൽ നിന്നും പികെ ദിവാകരനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ പരിപാടി ബഹിഷ്കരിച്ചത്. ആളു കുറഞ്ഞതിൽ വേദിയിൽ തന്നെ വിമർശനം ഉയർത്തിയിരുന്നു മുഖ്യമന്ത്രി.

വടകര ജില്ലാ ആശുപത്രിയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനമാണ് വേദി. കൂറ്റൻ പന്തലും വലിയ വേദിയും ഒരുക്കിയിട്ടും  സദസ്സിൽ എത്തിയത് തുച്ഛം പേർ മാത്രം. കൃത്യ സമയത്ത് പരിപാടികൾക്കെത്തുന്ന മുഖ്യമന്ത്രി വേദിയിലെത്താതെ അരമണിക്കൂർ കാത്തിരുന്നു. എന്നിട്ടും സദസ്സ് നിറഞ്ഞില്ല. അരമണിക്കൂറിലധികം നേരെ വൈകി എത്തിയ പിണറായി നീരസം മറച്ചുവച്ചില്ല. വടകരയിൽ പാർട്ടിയിലെ വിഭാഗീയതയാണ് മുഖ്യമന്ത്രിയെ പാർട്ടി പ്രവർത്തകർ തന്നെ ബഹിഷ്കരിക്കുന്നതിലേക്കെത്തിയത്. രണ്ട് മാസം മുമ്പ് നടന്ന ജില്ലാ സമ്മേളനത്തിൽ വടകരയിൽ നിന്നുള്ള പികെ ദിവാകരനെ ജില്ലാ കമ്മിറ്റിയിൽ നിന്നും മാറ്റിയിരുന്നു. വടകര മേഖലയിൽ ഇതിനെതിരെ പരസ്യ പ്രതിഷേധവും നടന്നു.

അന്ന് ഇടപെട്ട നേതൃത്വം സംസ്ഥാന സമ്മേളനത്തിന് പിറകെ പ്രശ്നം പരിഹരിക്കാമെന്നാണ് ഉറപ്പ് നൽകിയത്. പാർട്ടി കോൺഗ്രസ് കഴിഞ്ഞിട്ടും വിഷയത്തിൽ ഇടപെടാത്ത നേതൃത്വത്തിനോടുള്ള അമർഷമാണ് മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്കരണത്തിലെത്തിയത്. പരിപാടിയിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കാൻ ഏരിയ കമ്മിറ്റി ലോക്കൽ, ബ്രാഞ്ച് കമ്മിറ്റികൾക്ക് സർക്കുലർ നൽകിയിരുന്നു. ഇതും പ്രവർത്തകർ തള്ളി. സ്ഥലം എംഎൽഎയായ കെകെ രമയും, എം.പി. ഷാഫി പറമമ്പിലും പരിപാടയിൽ പങ്കെടുത്തില്ല.

നിലമ്പൂരിൽ പിവി അൻവറിൻ്റെ പിന്തുണ വേണമെന്ന് വിഡി സതീശൻ; വെള്ളാപ്പള്ളിയെ അനുകൂലിച്ച മുഖ്യമന്ത്രിക്ക് വിമർശം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേന്ദ്രസർക്കാർ ഉത്തരവിറക്കി, കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്; ജനുവരി 9 ന് ജസ്റ്റിസ് സൗമെൻ സെൻ ചുമതലയേൽക്കും
ഗുഡ്സ് ഓട്ടോ ഡ്രൈവറായ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനം; പതിനഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്