880 കോടി കളക്ഷന്‍ നേടിയ 'സ്ത്രീ 2'വിലെ നായിക ശ്രദ്ധ കപൂറിനെക്കുറിച്ച് സംവിധായകന്‍ അമര്‍ കൗശിക് നടത്തിയ പരാമര്‍ശമാണ് വിവാദമാകുന്നത്.
മുംബൈ: 880 കോടി രൂപയുടെ മികച്ച കളക്ഷനുമായി ആഗോള ബോക്സ് ഓഫീസിൽ തരംഗമായ ഹൊറർ-കോമഡി തുടർച്ചയായ സ്ത്രീ 2. 2024 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹിന്ദി ചിത്രവും ശ്രദ്ധ കപൂർ, രാജ്കുമാർ റാവു, പങ്കജ് ത്രിപാഠി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ഈ ചിത്രമായിരുന്നു. 60 കോടി ബജറ്റിലെടുത്ത പടമാണ് ഈ നേട്ടം നേടിയത്.
എന്നാല്‍ ചിത്രത്തിന്‍റെ സംവിധായകന്‍ അമര്‍ കൗശിക് ചിത്രത്തിലെ നായിക ശ്രദ്ധ കപൂറിനെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമാകുന്നത്. 880 കോടി നേടിയ പടത്തിലെ നായികയെക്കുറിച്ച് ഇങ്ങനെ പറയാമോ എന്നാണ് ശ്രദ്ധയുടെ ഫാന്‍സ് സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നത്.
അടുത്തിടെ ഒരു അഭിമുഖത്തിൽ സംവിധായകൻ അമർ കൗശിക് സ്ത്രീ സിനിമയിലെ ശ്രദ്ധയുടെ കാസ്റ്റിംഗിനെക്കുറിച്ച് നടത്തിയ പരാമർശങ്ങളാണ് വിവാദത്തിന് തിരികൊളുത്തിയത്. സ്ത്രീ ചിത്രത്തിന്‍റെ നിർമ്മാതാവ് ദിനേശ് വിജനാണ് ശ്രദ്ധയെ ആ വേഷത്തിനായി നിർദ്ദേശിച്ചത് എന്നാണ് കൗശിക് പറഞ്ഞത്. ഞാന്‍ പറഞ്ഞത് നമ്മുടെ നായികയുടെ "ചിരി കണ്ടാല്‍ ഒരു മന്ത്രവാദിനിയുടെയോ പ്രേതത്തിന്റെയോ പോലെയാകണം, അങ്ങനെയുള്ള ഒരാള്‍ വേണം എന്നാണ്" പിന്നാലെ നിര്‍മ്മാതാവ് ശ്രദ്ധയുടെ പേര് പറഞ്ഞു. "ഞാൻ ശ്രദ്ധയെ കണ്ടപ്പോൾ, അവളോട് ആദ്യം ആവശ്യപ്പെട്ടത് ചിരിക്കുകയായിരുന്നു." എന്നും സംവിധായകന്‍ പറഞ്ഞു.
സംവിധായകന്‍റെ ഈ വെളിപ്പെടുത്തല്‍ ഓൺലൈനിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ശ്രദ്ധ ഫ്രാഞ്ചൈസിക്ക് നൽകിയ സംഭാവനകളെ കൗശിക് വിലകുറച്ചു കാണുന്നുവെന്ന് ആരോപിച്ച് ആരാധകർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി എന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. തുടക്കം മുതൽ തന്നെ സ്ത്രീയുടെ മുഖമായിരുന്നു ശ്രദ്ധ ചിത്രത്തിന്റെ വൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു എന്നും പലരും ചൂണ്ടിക്കാട്ടി.
“ചിത്രം 880 കോടി രൂപ നേടിയതിന് ശേഷം അവരെ ‘ഒരു പ്രേതം’ എന്ന് വിളിക്കുന്നത് അനാദരവാണ്,” ഒരു ഒരാധകന്‍ ഈ അഭിമുഖ ശകലം പങ്കുവച്ച് എക്സില്‍ എഴുതി. എന്തായാലും പുതിയ വിവാദത്തില്‍ ശ്രദ്ധ കപൂറും അമർ കൗശിക്കും മൗനം പാലിച്ചിരിക്കുകയാണ്. അതേ സമയം സ്ത്രീ ഫ്രഞ്ചെസിയില്‍ ഇനിയും ചിത്രങ്ങള്‍ വരും എന്നാണ് സംവിധായകനും നിര്‍മ്മാതാവും പറയുന്നത്.
3 കോടി ബജറ്റ്, 50 കോടി കളക്ഷന്‍; 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 'ഷോലെ'യിലെ താരങ്ങള്‍ക്ക് ലഭിച്ച പ്രതിഫലം
ഹാട്രിക്ക് അടിക്കാന്‍ ബേസില്‍: 'മരണമാസ്സ്' ഏപ്രിൽ 10ന് തീയേറ്ററുകളിൽ