നിഥിൻ നായകനായി അഭിനയിച്ച റോബിൻഹുഡ് സിനിമയുടെ ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നു. വെങ്കി കുഡുമുല സംവിധാനം ചെയ്ത ചിത്രം 2.3 കോടി രൂപയാണ് നേടിയത്.
ഹൈദരാബാദ്: വലിയ കാന്‍വാസില്‍ തെലുങ്കില്‍ വെള്ളിയാഴ്ച ഇറങ്ങിയ ചിത്രമാണ് റോബിന്‍ഹുഡ്. തെലുങ്ക് യുവതാരം നിഥിനെ നായകനാക്കി വെങ്കി കുഡുമുല രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന റോബിന്‍ഹുഡ് എന്ന ചിത്രം പുഷ്പ ഫ്രാഞ്ചൈസി അടക്കം നിര്‍മ്മിച്ച മൈത്രി മൂവി മേക്കേഴ്സാണ് നിര്‍മ്മിക്കുന്നത്.
വെള്ളിയാഴ്ച മാര്‍ച്ച് 28ന് റിലീസ് ചെയ്ത ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷന്‍ വിവരം ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. സാക്സില്‍.കോം കണക്കുകള്‍ പ്രകാരം ചിത്രം ആദ്യദിനത്തില്‍ ഇന്ത്യന്‍ ബോക്സോഫീസില്‍ 2.3 കോടി രൂപയാണ് നേടിയത്. ചിത്രത്തിന് തെലുങ്ക് പതിപ്പ് മാത്രമാണ് ഉള്ളത്. 21.56% ശതമാനം ആണ് ചിത്രത്തിന്‍റെ തീയറ്റര്‍ ഒക്യുപെന്‍സി.
70 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിഥിന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ആണ് ഇത്. ഒപ്പം ചിത്രത്തില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ഡേവിഡ് വാര്‍ണര്‍ ഒരു ക്യാമിയോ റോളില്‍ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ പ്രമോഷന് വേണ്ടി ഹൈദരാബാദിലും എത്തിയിരുന്നു ഡേവിഡ് വാര്‍ണര്‍. അതേ സമയം വലിയ സ്ക്രീന്‍ ടൈം ഒന്നും വാര്‍ണര്‍ക്ക് ചിത്രത്തില്‍ ഇല്ലെന്നാണ് വിവരം.
2.50 മിനുട്ടാണ് ചിത്രത്തില്‍ വാര്‍ണര്‍ ഉള്ളത്. ഇതിന് വേണ്ടി മാത്രം ഡേവിഡ് വാര്‍ണര്‍ക്ക് നിര്‍മ്മാതാക്കള്‍ 2.5 കോടി ശമ്പളം നല്‍കിയെന്നാണ് വിവരം. എന്നാല്‍ ഈ തുക പോലും റിലീസ് ദിനത്തില്‍ കിട്ടിയില്ല എന്നത് ടോളിവുഡ് ട്രാക്കര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുണ്ട്.
ശ്രീലീലയാണ് ചിത്രത്തിലെ നായിക. ഒരു കോമഡി ആക്ഷന്‍ ഹീസ്റ്റ് ചിത്രമായാണ്റോബിന്‍ഹുഡ് ഒരുക്കിയത് എന്നാണ് വിവരം. നിഥിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയ ഭീഷ്മയുടെ സംവിധായകന്‍ ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ ഏറെ പ്രേക്ഷക പ്രതീക്ഷ ഉണ്ടായ ചിത്രമാണ് റോബിന്‍ഹുഡ്.
എമ്പുരാൻ: തീയറ്റര്‍ ഇളക്കി മറിക്കുന്ന മോഹന്‍ലാല്‍ ചിത്രം - റിവ്യൂ
ആര്‍സി16 ഇനി 'പെഡി': ഗെയിം ചേഞ്ചര്‍ ക്ഷീണം തീര്‍ക്കാന്‍ രാം ചരണ്‍