അത് മോഹൻലാലിന്റെ ആ ഡ്രീം സിനിമയോ?, പൃഥ്വിരാജിന്റെ മറുപടി കേട്ട് ഞെട്ടി ആരാധകര്‍

പൃഥ്വിരാജിന്റെ മറുപടി വൻ ചര്‍ച്ചയായിരിക്കുകയാണ്.

Prithviraj to direct epic film report Randamoozham

എമ്പുരാന്റെ പ്രമോഷൻ തിരക്കിലാണ് ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്. ഒരു ഇതിഹാസ ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അതെ എന്നായിരുന്നു പൃഥ്വിരാജിന്റ മറുപടി. അത് രണ്ടാമൂഴമായിരിക്കും എന്നാണ് മലയാള സിനിമ ആരാധകരുടെ കണ്ടെത്തല്‍. നേരത്തെ യോഗ്യനായ സംവിധായകനെ ലഭിച്ചാല്‍ എന്തായാലും രണ്ടാമൂഴം സിനിമയാകും എന്ന് എം ടി വാസുദേവൻ നായരുടെ മകള്‍ അശ്വതി അഭിപ്രായപ്പെട്ടിരുന്നു. ഇതുംചേര്‍ത്തുവെച്ചാണ് പൃഥ്വിരാജിന്റെ സംവിധാനത്തിലുള്ള ഇതിഹാസ ചിത്രം രണ്ടാമൂഴം ആയിരിക്കുമെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. മോഹൻലാലിനെ ഒന്നു നോക്കിയ ശേഷമാണ് ചോദ്യത്തിന് നടൻ പൃഥ്വിരാജ് മറുപടി നല്‍കുന്നതും. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല. എന്തായാലും എം ടിയുടെ രണ്ടാമൂഴം മോഹൻലാലിന്റെ സിനിമയായി കാണാൻ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നുണ്ടന്ന് ഉറപ്പ്.

എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് പൊടിപൊടിക്കുകയാണ്. മലയാളത്തിന്റെ ആദ്യത്തെ 1000K ഓസ്‍ട്രേലിയൻ ഡോളര്‍ ചിത്രമായിട്ടുണ്ട് പ്രീ സെയിലില്‍ എമ്പുരാൻ. പ്രീ സെയിലില്‍ ആദ്യത്തെ 200K ഓസ്‍ട്രേലിയൻ ഡോളര്‍ മലയാള ചിത്രവുമായി എമ്പുരാൻ. എമ്പുരാൻ ഓസ്‍ട്രേലിയയില്‍ നിന്ന് 1.72 കോടി രൂപയാണ് പ്രീ സെയിലില്‍ ഇതുവരെ നേടിയിട്ടുള്ളത്.

Latest Videos

തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിർമ്മിച്ച  മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27നാണ് ആഗോള റിലീസായെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. 2019 ൽ റിലീസ് ചെയ്‍ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്‍കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ  ചേർന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.

2025 ജനുവരി 26 നു ആദ്യ ടീസർ പുറത്ത് വിട്ടു കൊണ്ട് പ്രമോഷൻ ജോലികൾ ആരംഭിച്ച ചിത്രത്തിന്റെ, കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയും ഏറെ ശ്രദ്ധ നേടി. ഓരോ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുന്ന വീഡിയോകൾ പുറത്തു വിടുന്നത് ഫെബ്രുവരി ഒൻപത് മുതൽ ആരംഭിച്ച്, അതവസാനിച്ചത് ഫെബ്രുവരി 26 ന് വന്ന മോഹൻലാലിൻറെ കാരക്ടർ പോസ്റ്റർ, വീഡിയോ എന്നിവയിലൂടെയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി/ഖുറേഷി അബ്രാം, പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയ്ദ് മസൂദ് എന്നിവരുടെ കാരക്ടർ പോസ്റ്ററുകളും വീഡിയോകളുമാണ് ഫെബ്രുവരി 26 നെത്തിയത്. ഓരോ ദിവസവും രണ്ട് കഥാപാത്രങ്ങളെന്ന കണക്കിൽ, 18 ദിവസം കൊണ്ട് ചിത്രത്തിലെ 36 കഥാപാത്രങ്ങളെയാണ് പ്രേക്ഷകർക്ക് നേരത്തെ പരിചയപ്പെടുത്തിയത്.

Read More: സ്റ്റൈലിഷ് മമ്മൂട്ടി എത്താൻ 18 ദിവസങ്ങള്‍, വമ്പൻ അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

vuukle one pixel image
click me!