'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍' എന്ന വെബ് സിരീസ് ആണ് നീരജിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.
മലയാള സിനിമയിലെ ജനപ്രിയ നടനും റാപ്പർ കൂടിയുമായ നീരജ് മാധവ് തന്റെ പുതിയ റാപ്പ് സോങ് ‘ഓള്‍ഡ് സ്കൂള്‍ ലേഡി’ റിലീസ് ചെയ്തു. നീരജിന്റെ മുൻ ഹിറ്റ് ഗാനമായ "ബല്ലാത്ത ജാതി" ക്കു ശേഷം, ഈ പുതിയ ഗാനം ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. നീരജ് മാധവിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.
ഓള്‍ഡ് സ്കൂള്‍ ലേഡി ഗാനം മലയാളികളുടെ പഴയ ഓർമ്മകളെ പുതുക്കുന്നതായി മാറുകയാണ്. 1978-ലെ എവർഗ്രീൻ മലയാളം സിനിമാഗാനമായ ‘മാടപ്രാവേ വാ’ എന്ന ഗാനം ഉപയോഗിച്ചാണ് ഗാനം ആരംഭിക്കുന്നത്. കമൽ ഹാസനും, സെരീനാ വഹാബും അഭിനയിച്ച ‘മദ നോത്സവം’ എന്ന ചിത്രത്തിലെ ഈ പാട്ട് മലയാള സിനിമാ സംഗീത ചരിത്രത്തിൽ അപൂർവമായ ഒരു മധുരഗാനമായിരുന്നു.
നീരജിന്റെ ഈ പുതിയ റാപ്പ് ഗാനം പഴയകാല ഹിറ്റ് സംഗീതവും ആധുനിക റാപ്പ് ശൈലിയും കലർത്തി പുതിയൊരു അനുഭവമായി മാറ്റിയിട്ടുണ്ട്. പഴമയുടെ സൗന്ദര്യവും പുതിയ തലമുറയുടെ എനർജിയും ചേർന്ന ഈ ഗാനം, മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുമെന്ന് ഉറപ്പാണ്. ഈ ഗാനത്തിന്റെ വരികളും സംഗീതവും പ്രകടനവും നീരജ് മാധവിന്റേതാണ്, സംഗീത സംവിധാനം Arcado, മിക്സിംഗ് & മാസ്റ്ററിംഗ് rZeePurplehaze, മ്യൂസിക് ലേബൽ സരിഗമ ഇന്ത്യ ലിമിറ്റഡ്.
പ്രേക്ഷക പ്രശംസ നേടി 'ഗെറ്റ് സെറ്റ് ബേബി'; ഉണ്ണി മുകുന്ദന്‍ ചിത്രം അഞ്ചാം വാരത്തിൽ
'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍' എന്ന വെബ് സിരീസ് ആണ് നീരജിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ഗൌരി ജി കിഷന്‍, അജു വര്‍ഗീസ് എന്നിവരും സീരീസില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. കോമഡിക്ക് ഏറെ പ്രാധാന്യമുള്ള സിരീസ് സംവിധാനം ചെയ്തത് വിഷ്ണു ജി രാഘവ് ആണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..