സത്യജ്യോതി ഫിലിംസ് ആണ് നിര്‍മ്മാണം
മലയാളി സിനിമാപ്രേമികള്‍ക്കിടയിലും വലിയ ശ്രദ്ധ നേടിയ ചിത്രമായിരുന്നു തമിഴ് ചിത്രം രാക്ഷസന്‍. 2018 ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ വിഷ്ണു വിശാല്‍ ആണ് നായകനായത്. ഇപ്പോഴിതാ ഏഴ് വര്‍ഷത്തിന് ശേഷം പുതിയ ചിത്രവുമായി ഈ കോമ്പോ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. തമിഴിലെ പ്രമുഖ ബാനര്‍ ആയ സത്യജ്യോതി ഫിലിംസിനുവേണ്ടി ടി ജി ത്യാഗരാജനാണ് ചിത്രത്തിന്‍റെ നിര്‍മ്മാണമെന്ന് നേരത്തെ അറിയിപ്പ് എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടൈറ്റിലും പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇരണ്ട് വാനം എന്നാണ് ചിത്രത്തിന്‍റെ പേര്. മലയാളികളെ സംബന്ധിച്ച് ഒരു സര്‍പ്രൈസ് കൂടി ചിത്രത്തിലുണ്ട്. മമിത ബൈജുവാണ് ചിത്രത്തില്‍ വിഷ്ണു വിശാലിന്‍റെ നായികയാവുന്നത്. കൗതുകകരമായ ടൈറ്റില്‍ പോസ്റ്ററിനൊപ്പമാണ് പേര് പ്രഖ്യാപിച്ചിരിക്കുന്നത്. മമിത ബൈജുവിന്‍റെ മൂന്നാമത്തെ തമിഴ് ചിത്രമാണിത്. ജി വി പ്രകാശ് കുമാറിന്‍റെ നായികയായ റിബല്‍, വിജയ്‍യുടെ ചിത്രീകരണം പുരോഗമിക്കുന്ന ജനനായകന്‍ എന്നിവയാണ് മറ്റ് രണ്ട് ചിത്രങ്ങള്‍.
ദിബു നൈനാന്‍ തോമസ് ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഛായാഗ്രഹണം ദിനേഷ് കെ ബാബു, എഡിറ്റിംഗ് സാന്‍ ലോകേഷ്, കലാസംവിധാനം എ ഗോപി ആനന്ദ്, സ്റ്റണ്ട് കൊറിയോഗ്രഫി വിക്കി. ലവ് സ്റ്റോറി പറയുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ മറ്റ് അഭിനേതാക്കളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും. റിലീസ് എപ്പോഴത്തേക്കാണ് ഉദ്ദേശിക്കുന്നതെന്നതും വൈകാതെ അറിയാനാവും. വലിയ പ്രതികരണമാണ് പോസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. അതേസമയം ലാല്‍ സലാം എന്ന ചിത്രത്തിലാണ് വിഷ്ണു വിശാലിനെ പ്രേക്ഷകര്‍ അവസാനം കണ്ടത്. മോഹന്‍ദാസ്, ആര്യന്‍ എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്‍റേതായി പുറത്തെത്താനുണ്ട്.
ALSO READ : വേറിട്ട വേഷത്തില്‍ മണികണ്ഠന്‍; 'രണ്ടാം മുഖം' ഏപ്രിലില്‍