പ്രമേഹ രോഗികള്‍ക്ക് പൊതുവേ പഴങ്ങള്‍ കഴിക്കാന്‍ മടിയാണ്. എന്നാല്‍ ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ പഴങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.
പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് ഏറെ പ്രധാനമാണ്. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം. പ്രമേഹ രോഗികള്‍ക്ക് പൊതുവേ പഴങ്ങള്‍ കഴിക്കാന്‍ മടിയാണ്. എന്നാല്‍ ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ പഴങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. അത്തരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കാത്ത കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള പഴങ്ങളെ പരിചയപ്പെടാം.
1. പേരയ്ക്ക
ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതുമായ പേരയ്ക്ക പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. ഇവയുടെ ജിഐ 12 ആണ്.
2. പപ്പായ
നാരുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പപ്പായ കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
3. പിയര്‍ പഴം
നാരുകള്‍ അടങ്ങിയതും ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞതുമായ പിയര്‍ പഴം കഴിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് ഗുണം ചെയ്യും.
4. ആപ്പിള്‍
ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ആപ്പിളും കഴിക്കാം.
5. സിട്രസ് പഴങ്ങള്‍
ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആസിഡ് അംശമുള്ള പഴങ്ങള്‍ പൊതുവേ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതാണ്. ഓറഞ്ചിന്‍റെ ഗ്ലൈസെമിക് സൂചിക 40 ആണ്. ഇവയില്‍ കലോറിയും കാര്‍ബോയും കുറവുമാണ്.
6. പീച്ച്
കുറഞ്ഞ ഗ്ലൈസെമിക് സൂചികയും കുറഞ്ഞ കലോറിയും ഉള്ളതിനാല്‍ പീച്ചും പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന മികച്ച ഒരു പഴമാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ദഹനം മെച്ചപ്പെടുത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാനീയങ്ങള്‍