ചിത്ത എന്ന പടം ഒരുക്കിയ അരുണ്‍ കുമാര്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം.
വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വീര ധീര സൂരനിലെ പുതിയ ഗാനം റിലീസ് ചെയ്തു. ജിവി പ്രകാശ് കുമാർ സംഗീതം ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് വേൽമുരുകൻ ആണ്. വിവേക് ആണ് രചന നിർവഹിച്ചത്. വിക്രമും ദുഷാര വിജയനും ചേർന്നുള്ള തകർപ്പൻ നൃത്തവിരുന്നാകും ഗാനം സമ്മാനിക്കുക എന്ന് ഉറപ്പാണ്. ചിത്രം മാർച്ച് 27ന് തിയറ്ററുകളിൽ എത്തും.
വിക്രത്തിന്റെ വീര ധീര സൂരന്റെ സംവിധാനം എസ് യു അരുണ്‍ കുമാറാണ്. വേറിട്ട മേയ്‍ക്കോവറിലാണ് വിക്രം വരാനിരിക്കുന്ന ചിത്രത്തില്‍ ഉണ്ടാകുക. സുരാജ് വെഞ്ഞാറമൂടും എസ് ജെ സൂര്യയും ചിത്രത്തിൽ പ്രധാന വേഷങ്ങിൽ എത്തുന്നുണ്ട്. മലയാളത്തില്‍ എമ്പുരാന്‍ റിലീസ് ചെയ്യുന്നതിനൊപ്പം തന്നെയാണ് ഈ തമിഴ് ചിത്രം റിലീസ് ചെയ്യുന്നത്. അതിനാല്‍ എമ്പുരാനുമായി ക്ലാഷ് വയ്ക്കുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ വന്‍ പ്രതീക്ഷയാണ് ഉണ്ടാക്കുന്നത്.
ചിയാൻ വിക്രം നിറഞ്ഞാടുന്ന വരാനിരിക്കുന്ന ചിത്രത്തില്‍ ദുഷറ വിജയനും നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാകുമെന്നും സൂചനയുണ്ട്. വിക്രമിന്റെ വീര ധീര സൂര സിനിമയില്‍ ഛായാഗ്രാഹകൻ തേനി ഈശ്വര്‍ ആണ്. ജി വി പ്രകാശ് കുമാറിന്റെ സംഗീതത്തിനും വീര ധീര സൂരനില്‍ പ്രാധാന്യം ഉണ്ടാകും എന്ന് ഉറപ്പാണെന്നാണ് റിപ്പോര്‍ട്ട്.
സൗത്ത് ഇന്ത്യയിലെ പ്രമുഖ നിർമ്മാണ, വിതരണ കമ്പനിയായ എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബുവാണ് വീര ധീര ശൂരന്റെ നിർമാണം. നേരത്തെ പുറത്തിറങ്ങിയ വീര ധീര ശൂരനിലെ കല്ലൂരം എന്ന ഗാനം സോഷ്യൽ മീഡിയയിൽ ഇപ്പോഴും ട്രൻഡിംഗ് ആണ്. പിന്നാലെ എത്തിയ അടിയാത്തി എന്ന ഗാനവും ശ്രദ്ധനേടിയിരുന്നു. ചിത്ത എന്ന പടം ഒരുക്കിയ അരുണ്‍ കുമാര്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. വീര ധീര സൂരൻ പാര്‍ട്ട് 2 എന്ന് എഴുതിയതും പ്രേക്ഷകര്‍ക്ക് കൗതുകം ഉണ്ടാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..