സ്നേഹ ചുംബനമേകി അമ്മൂമ്മ, ചേർത്തണച്ച് സ്വാസിക; ഭർത്താവ് പ്രേമിന്റെ പിറന്നാൾ ആഘോഷമാക്കി താരം

വൈഗ എന്ന തമിഴ് സിനിമയിലൂടെയാണ് സ്വാസിക സിനിമാരംഗത്തെത്തുന്നത്.


മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയാണ് സ്വാസിക വിജയ്. ചെറുതും വലുതുമായ ഒരുപിടി മികച്ച സിനിമകളും സീരിയലുകളും സ്വാസിക ഇതിനോടകം പ്രേക്ഷകർക്ക് സമ്മാനിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം ആയിരുന്നു നടൻ പ്രേം ജേക്കബ്ബുമായി സ്വാസിക വിവാഹിതയായത്. ഇരുവരും ഒന്നിച്ചുള്ള വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്.

ഇപ്പോഴിതാ പ്രേമിന്റെ പിറന്നാൾ പാർട്ടിയുടെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് താരം. പ്രേമിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വീഡിയോയിൽ കാണാം. ഇതിനിടെ ആരാധികയുടെ സമ്മാനവും പ്രേമിന് ലഭിച്ചിരുന്നു. ഇതും സ്വാസിക വ്ളോഗിൽ കാണിക്കുന്നുണ്ട്. വാലറ്റും, വളയും, ഷര്‍ട്ടുമായിരുന്നു സമ്മാനമായി കിട്ടിയത്. ഒരു ടാബായിരുന്നു പ്രേമിനുള്ള സ്വാസികയുടെ പിറന്നാൾ സമ്മാനം. പ്രേമിന് ഇഷ്ടമുള്ള ബ്രാന്‍ഡിന്റെ ടീ ഷര്‍ട്ടായിരുന്നു അമ്മയും ചേട്ടനും സമ്മാനമായി നല്‍കിയത്.

Latest Videos

'മാമന്നൻ' കോമ്പോ വീണ്ടും, നേർക്കുനേർ വടിവേലുവും ഫഹദ് ഫാസിലും; 'മാരീശൻ' റിലീസ് പ്രഖ്യാപിച്ചു

ഇവരുടെ അമ്മൂമ്മയെയും വ്ളോഗിൽ കാണിക്കുന്നുണ്ട്. ഇതാദ്യമായാണ് അമ്മൂമ്മ ഈ വീട്ടിലേക്ക് വരുന്നത് എന്നും സ്വാസിക പറയുന്നുണ്ട്. പ്രേമും സ്വാസികയും കൈപിടിച്ചായിരുന്നു അമ്മൂമ്മയെ വീട്ടിലേക്ക് ആനയിച്ചത്. പ്രമിനെ ചേര്‍ത്തുപിടിച്ച് സ്‌നേഹം പ്രകടിപ്പിക്കുന്ന അമ്മൂമ്മയെയും വീഡിയോയിൽ കാണാം.

വൈഗ എന്ന തമിഴ് സിനിമയിലൂടെയാണ് സ്വാസിക സിനിമാരംഗത്തെത്തുന്നത്. 2010 ല്‍ റിലീസ് ചെയ്ത ഫിഡില്‍ ആണ് ആദ്യ മലയാള സിനിമ. ടെലിവിഷന്‍ സീരീയലുകളിലൂടെയാണ് സ്വാസിക ആദ്യകാലത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ‘മനംപോലെ മംഗല്യം’ എന്ന സീരിയലിൽ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. സ്വാസിക മൂവാറ്റുപുഴ സ്വദേശിയാണ്. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർഥ പേര്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!