ഇനി അൽപ്പം മമ്മൂട്ടി മ്യൂസിക് കേൾക്കാം; ​ഗൃഹാതുരതയുണർത്തി 'മമ്മൂക്കയുടെ അമ്മ മെഹ്ഫിൽ'

ബസൂക്കയാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.

actor Mammootty AMMA Mehfil goes viral

ലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ പാട്ട് ആണ് ഇപ്പോൾ മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. 'മമ്മൂക്കയുടെ അമ്മ മെഹ്ഫിൽ' എന്ന പേരിൽ താരസംഘടനയായ അമ്മ പങ്കുവച്ച വീഡിയോയാണിത്. പഴയ പാട്ടുകൾ പാടിയും ഓർമകളും പങ്കുവച്ചുമുള്ള മമ്മൂട്ടിയെ വീഡിയോയിൽ കാണാം. മമ്മൂട്ടി, ജഗദീഷ്, ജയൻ ചേർത്തല, സിദ്ധിഖ്, രമേഷ്‌ പിഷാരടി, ബാബുരാജ് തുടങ്ങിയവരും മമ്മൂട്ടിക്കൊപ്പം ഉണ്ട്. 

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയെ കണ്ട സന്തോഷത്തിലാണ് ആരാധകർ. കമന്റ് ബോക്സിൽ അത് വ്യക്തവുമാണ്. "ഇത് കണ്ടുകൊണ്ടിരിക്കുമ്പോൾ പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ സ്ഥലത്ത് എത്തിച്ചേർന്നത് പോലൊരു തോന്നൽ. അത്രമേൽ മനസ്സിൽ സന്തോഷം അനുഭവിച്ചിരുന്നു, ആനയെ കണ്ടാൽ കൊതി തീരൂല്ല ഒത്തിരി നേരം കണ്ടിരിക്കും എന്നു പറഞ്ഞതുപോലെയാണ് മമ്മൂക്ക എത്ര കണ്ടാലും മതിവരില്ല, മമ്മൂട്ടിയെ കാണുമ്പോ തന്നെ ഒരു പോസിറ്റീവ് വൈബ്, ബാക്കി ഉള്ളവർ പാടി തുടങ്ങുന്ന പാട്ടുകളുടെയും ലിറിക്സ് മമ്മൂക്കക്ക് അറിയാം", എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

Latest Videos

'ഞങ്ങൾ ലെസ്ബിയൻസ് ആണെന്ന് പറയുന്നവരുണ്ട്'; കമന്റുകളെ കുറിച്ച് മഞ്ജു പത്രോസ്

അതേസമയം, ബസൂക്കയാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. പടം ഏപ്രിൽ 10ന് തിയറ്ററുകളിൽ എത്തും.  ഡീനോ ഡെന്നീസ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

vuukle one pixel image
click me!