വിഎഫ്എക്സിന് മാത്രം 250 കോടി! ആറ്റ്‍ലി ചിത്രത്തിന്‍റെ ആകെ ബജറ്റും അല്ലു അര്‍ജുന് ലഭിക്കുന്ന പ്രതിഫലവും എത്ര?

ജവാന്‍ അടക്കം വലിയ വിജയങ്ങള്‍ ഒരുക്കിയ ആറ്റ്ലിയും പുഷ്പയിലെ നായകനും ഒന്നിക്കുമ്പോള്‍

AA22 x A6 movie total budget and remunerations of allu arjun and atlee sun pictures

ബാഹുബലിയിലൂടെയാണ് തെലുങ്ക് സിനിമ ഒരു പാന്‍ ഇന്ത്യന്‍ വളര്‍ച്ച നേടിയത്. പിന്നീട് എത്തിയ പുഷ്പ ഫ്രാഞ്ചൈസി അത് വീണ്ടും ജനകീയമാക്കി. ഇക്കാരണങ്ങളാല്‍ത്തന്നെ തെലുങ്കില്‍ നിന്ന് വരാനിരിക്കുന്ന ബിഗ് ബജറ്റ് പടങ്ങളൊക്കെയും പാന്‍ ഇന്ത്യന്‍ പ്രേക്ഷകരെയെങ്കിലും മുന്നില്‍ക്കണ്ടാണ് പ്ലാന്‍ ചെയ്യപ്പെടുന്നത്. രാജമൗലിയെപ്പോലെയുള്ള സംവിധായകനാവട്ടെ ആഗോള പ്രേക്ഷകരെയും മുന്നില്‍ക്കണ്ട് തുടങ്ങിയിരിക്കുന്നു. തെന്നിന്ത്യയില്‍ നിന്ന് പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടുന്ന ഒരു പ്രോജക്റ്റ് ഇന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. ആറ്റ്ലിയുടെ സംവിധാനത്തില്‍ അല്ലു അര്‍ജുന്‍ നായകനാവുന്ന ചിത്രമാണിത്. ബജറ്റിലും പ്രതിഫലത്തിലുമൊക്കെ ഞെട്ടിക്കുന്ന ചിത്രമാണിത്.

ജവാന്‍ അടക്കം വലിയ വിജയങ്ങള്‍ ഒരുക്കിയ ആറ്റ്ലിയും പുഷ്പയിലെ നായകനും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ബജറ്റ് 800 കോടിയാണെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. 200 കോടി പ്രൊഡക്ഷന്‍ കോസ്റ്റ് വരുന്ന ചിത്രത്തിന്‍റെ വിഎഫ്എക്സിന് മാത്രം 250 കോടിയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ചെലവഴിക്കുന്നത്. കരിയറിലെ ആറാം ചിത്രത്തിന് ആറ്റ്ലി ഈടാക്കുന്ന പ്രതിഫലം 100 കോടിയാണ്. 175 കോടിയോളമാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അല്ലു അര്‍ജുന് പ്രതിഫലമായി ലഭിക്കുക. ഒപ്പം ലാഭത്തിന്‍റെ 15 ശതമാനം വിഹിതവും അല്ലുവിന് ലഭിക്കും.

Latest Videos

ആഗോള ശ്രദ്ധ ലഭിക്കുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രം എന്ന രീതിയിലാണ് ആറ്റ്ലി ഈ ചിത്രം ഡിസൈന്‍ ചെയ്യുന്നത് എന്നാണ് അറിയുന്നത്. ഹോളഇവുഡിനെ പ്രമുഖ സ്റ്റുഡിയോകളാണ് ചിത്രത്തിന്‍റെ വിഎഫ്എക്സ് നിര്‍വ്വഹിക്കുന്നത്. അതേസമയം ബജറ്റ് നോക്കുമ്പോള്‍ രാജമൗലിയുടെ പുതിയ ചിത്രത്തേക്കാള്‍ ചെറുതാണ് എഎ 22 x എ6 (അല്ലു അര്‍ജുന്‍റെ 22-ാം ചിത്രവും ആറ്റ്ലിയുടെ ആറാം ചിത്രവും) എന്ന് താല്‍ക്കാലികമായി നാമകരണം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ ബജറ്റ്.  മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ബജറ്റ് 1000 കോടിയാണെന്നാണ് പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍.

ALSO READ : ഭാവന, റഹ്‍മാന്‍ ചിത്രത്തിന്‍റെ സംഗീതം ഹര്‍ഷവര്‍ദ്ധന്‍ രമേശ്വര്‍; ത്രില്ലടിപ്പിക്കാന്‍ 'അനോമി'

vuukle one pixel image
click me!