'എല്ലാ വേദനകളില്‍ നിന്നും മുക്തരാക്കുന്നത് ആ വാക്ക്; സൗഭാഗ്യക്കൊപ്പമുള്ള മനോഹര നിമിഷങ്ങളുമായി അർജുൻ

Published : Apr 24, 2025, 12:19 PM IST
'എല്ലാ വേദനകളില്‍ നിന്നും മുക്തരാക്കുന്നത് ആ വാക്ക്; സൗഭാഗ്യക്കൊപ്പമുള്ള മനോഹര നിമിഷങ്ങളുമായി അർജുൻ

Synopsis

നടൻ അർജുൻ സോമശേഖര്‍ പങ്കുവെച്ച ഫോട്ടോയും ക്യാപ്ഷനും ശ്രദ്ധയാകര്‍ഷിക്കുകയാണ്.

സമൂഹമാധ്യമങ്ങളിലെ തിളങ്ങുന്ന താരങ്ങളാണ് സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സോമശേഖറും. കുട്ടിക്കാലം മുതൽ തന്നെ സൗഭാഗ്യയുടെ സുഹൃത്തും അമ്മ താര കല്യാണിന്റെ വിദ്യാർഥിയുമായിരുന്നു അർജുൻ. പിന്നീട് ചക്കപ്പഴം എന്ന ഹാസ്യപരമ്പരയിലൂടെയും അർജുൻ പ്രേക്ഷകർക്ക് സുപരിചിതനായി. ഇരുവർക്കും സുദർശന എന്ന പേരിൽ ഒരു മകളുമുണ്ട്. തങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇവർ ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോള്‍ അര്‍ജുന്‍ സോമശേഖര്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സൗഭാഗ്യയ്‌ക്കൊപ്പമുള്ള അര്‍ജുന്റെ ജീവിതം എത്രത്തോളം ‌തനിക്ക് പ്രധാനമാണ് എന്നാണ് അർജുൻ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്.  'ജീവിതത്തിലെ എല്ലാ ഭാരങ്ങളില്‍ നിന്നും വേദനകളില്‍ നിന്നും നമ്മളെ മുക്തരാക്കുന്നത് സ്‌നേഹം എന്ന ഒരൊറ്റ വാക്കാണ്' എന്ന ക്യാപ്ഷനോടെയാണ് അര്‍ജുന്‍ പോസ്റ്റ് പങ്കുവച്ചത്. സൗഭാഗ്യക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പോസ്റ്റിൽ കാണാം.  ഉദയന്‍ പെരുമ്പഴന്തൂറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. അർജുൻ പങ്കുവെച്ച പോസ്റ്റിനു താഴെ സൗഭാഗ്യയും കമന്റ് ചെയ്തിട്ടുണ്ട്. ഇരുവരോടും സ്നേഹം അറിയിയിച്ചു കൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്.

നൃത്തത്തിലൂടെയും ടിക് ടോക്ക് വീഡിയോകളിലൂടെയും ആരാധകരെ കയ്യിലെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്.    ഏറെ നാളത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് അർജുനും സൗഭാഗ്യയും വിവാഹിതരായത്. അഭിനേതാവായിരുന്ന രാജാറാമിന്റെയും നടിയും നർത്തകിയുമായ താരാ കല്യാണിന്റെയും മകളാണ് സോഷ്യൽ ലോകത്തെ ഈ താരറാണി. താര കല്യാണിന്റെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു അര്‍ജുന്‍. അതുവഴിയുള്ള പരിചയമാണ് സൗഭാഗ്യയുമായുള്ള സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിയൊരുക്കിയത്. ചക്കപ്പഴത്തിൽ ശിവനായി അഭിനയിച്ചുകൊണ്ടാണ് അർജുൻ അഭിനയ മേഖലയിലേക്ക് എത്തിയത്.

തുടർന്ന്, സൗഭാഗ്യയെപ്പോലെ തന്നെ അർജുനും പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറുകയായിരുന്നു.

Read More: സുരാജ് വെഞ്ഞാറമൂട് നായകനായി ഇഡി ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇതുവരെ കണ്ടതല്ല, കൊടൂര വില്ലൻ ഇവിടെയുണ്ട്..'; ആവേശമായി പാൻ ഇന്ത്യൻ ചിത്രം 'ദ്രൗപതി2' ക്യാരക്ടർ പോസ്റ്റർ
സൗഹൃദ കൂടിക്കാഴ്ചയോ രാഷ്ട്രീയ തുടക്കമോ?; അണ്ണാമലൈയോടൊപ്പം ഉണ്ണി മുകുന്ദൻ