
വാഷിങ്ടണ്‍: വിസ ഒഴിവാക്കൽ പദ്ധതി (VWP) പ്രകാരം 41 രാജ്യക്കാർക്ക് അമേരിക്കയിൽ വിസ ഇല്ലാതെ യാത്ര ചെയ്യാം. 90 ദിവസത്തേക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
യുണൈറ്റഡ് കിംഗ്‍ഡം, അൻഡോറ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, ചിലി, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, എസ്റ്റോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമനി, ഗ്രീസ്, ഹംഗറി, ഐസ്‌ലാൻഡ്, ഇസ്രയേൽ, അയർലൻഡ്, ഇറ്റലി, ജപ്പാൻ, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, മൊണാക്കോ, നെതർലാൻഡ്‌സ്, ന്യൂസിലാൻഡ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, ഖത്തർ, റിപ്പബ്ലിക് ഓഫ് കൊറിയ, റൊമാനിയ, സാൻ മറിനോ, സിംഗപ്പൂർ, സ്ലൊവാക്യ, സ്ലൊവേനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ്, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാർക്ക് 90 ദിവസത്തേക്ക് വിസയില്ലാതെ യുഎസിൽ പ്രവേശിക്കാൻ കഴിയും.
വിനോദ സഞ്ചാരികളായോ ബിസിനസ് ആവശ്യത്തിനോ ഈ 41 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎസിലേക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാം. ഇന്ത്യ ഈ പട്ടികയിൽ ഇല്ല. യുഎസിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് യാത്രക്കാർക്ക് സാധുവായ ഒരു ഇലക്ട്രോണിക് സിസ്റ്റം ഫോർ ട്രാവൽ ഓതറൈസേഷൻ (ESTA) അംഗീകാരം ഉണ്ടായിരിക്കണം.
കുപിതനായി ട്രംപ്; ചൈനയ്ക്കെതിരായ രഹസ്യ നീക്കങ്ങൾ മസ്കിനെ അറിയിക്കരുതെന്ന് പെന്‍റഗണിന് കർശന നിർദേശം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam