റുതുരാജ് ഗെയ്കവാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റുകളാണ് വിഘ്‌നേഷ് വീഴ്ത്തിയത്.
ചെന്നൈ: ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് മത്സരത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍. മുംബൈയുടെ താരമായ വിഘ്‌നേഷ് മത്സരം പൂര്‍ത്തിയാക്കിയത് നാലോവറില്‍ 32 റണ്‍സിന് മൂന്ന് വിക്കറ്റെന്ന നേട്ടത്തോടെയാണ്. റുതുരാജ് ഗെയ്കവാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റുകളാണ് വിഘ്‌നേഷ് വീഴ്ത്തിയത്.
രോഹിത് ശര്‍മ്മയ്ക്ക് പകരം ഇംപാക്ട് പ്ലെയറയാണ് വിഘ്‌നേഷ് ടീമിലെത്തുന്നത്. മലപ്പുറം, പെരിന്തല്‍മണ്ണ പിടിഎം കോളേജിലെ എം എ വിദ്യാര്‍ഥിയാണ് വിഘ്‌നേഷ് പുത്തൂര്‍. ഇപ്പോള്‍ മുംബൈ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാവദും വിഘ്‌നേഷിനെ കുറിച്ച് സംസാരിക്കുകയാണ്.
സൂര്യയുടെ വാക്കുകള്‍.. ''ഞങ്ങള്‍ക്ക് 15-20 റണ്‍സ് കുറവായിരുന്നു. പക്ഷേ ഞങ്ങളുടെ താരങ്ങള്‍ പുറത്തെടുത്ത കാണിച്ച പോരാട്ടവീര്യം പ്രശംസനീയമായിരുന്നു. മുംബൈ യുവതാരങ്ങള്‍ക്ക് എപ്പോഴും അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 10 മാസമായി സ്‌കൗട്ടുകളിലൂടെ താരങ്ങളെ കണ്ടെത്തുന്നു. അതിന്റെ ഫലമാണ് വിഘ്‌നേഷ്. 18-ാമത്തെ ഓവര്‍ അദ്ദേഹത്തിന് നല്‍കാന്‍ എനിക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. കളി കൂടുതല്‍ കൂടുതല്‍ സമയം മുന്നോട്ട് പോവുകയാണെങ്കില്‍ അവനെകൊണ്ട് ഒരു ചെയ്യിപ്പിക്കാന്‍ കരുതിയിരുന്നു. മാത്രമല്ല, രണ്ടാം ഇന്നിംഗ്‌സില്‍ റുതുരാജ് ബാറ്റ് ചെയ്ത രീതി കളിയെ ഞങ്ങളില്‍ നിന്ന് അകറ്റി.'' സൂര്യ പറഞ്ഞു.
'ധോണിയെ സ്ലെഡ്ജ് ചെയ്ത് ദീപക് ചാഹര്‍, ബാറ്റുകൊണ്ട് അടിച്ചോടിച്ച് തല'; രസകരമായ വീഡിയോ
മത്സരശേഷം ഇതിഹാസ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയും വിഘ്‌നേഷിനെ തോളില്‍ തട്ടി പ്രശംസിച്ചിരുന്നു. പെരിന്തല്‍മണ്ണയിലെ ഓട്ടോഡ്രൈവറായ സുനില്‍ കുമാറിന്റെയും കെ പി ബിന്ദുവിന്റെയും മകനായ വിഘ്‌നേഷ് കേരളത്തിന്റെ ജൂനിയര്‍ ടീമുകളില്‍ കളിച്ചിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗിലെ മികച്ച പ്രകടനത്തിലൂടെ മുംബൈ ഇന്ത്യന്‍സിന്റെ സെലക്ഷന്‍ ട്രയല്‍സിലേക്ക് അവസരം. പരിശീലന ക്യാംപിലും നെറ്റ്‌സിലും ഹാര്‍ദിക് പണ്ഡ്യ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ തുടങ്ങിയ വെടിക്കെട്ട് ബാറ്റര്‍മാര്‍ക്കെതിരെ കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ സീസണിലെ ആദ്യമത്സരത്തില്‍ തന്നെ 23കാരന് അവസരം ലഭിക്കുകയായിരുന്നു. രോഹിത് ശര്‍മയ്ക്ക് പകരം ഇംപാക്ട് പ്ലെയറയാണ് വിഘ്‌നേഷ് ടീമിലെത്തുന്നത്.