ഭുവനേശ്വറിന് പരിക്കുകളില്ല! ചെന്നൈക്കെതിരെ കളിക്കുമോ ഇല്ലെയോ എന്നുള്ള സൂചന നല്‍കി കാര്‍ത്തിക്

ഭുവനേശ്വറിന് ഇപ്പോള്‍ ഫിറ്റ്‌നെസ് പ്രശ്‌നങ്ങള്‍ ഒന്നും തന്നെ അലട്ടുന്നില്ലെന്നും പരിശീലനത്തില്‍ നന്നായി പന്തെറിഞ്ഞുവെന്നും കാര്‍ത്തിക് പറഞ്ഞു.

rcb mentor dinesh karthik on bhuvneshwar kumar and his injury update

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ കളിച്ചേക്കും. താരത്തിന് നിലവില്‍ പരിക്കുകളൊന്നും ഇല്ലെന്നും നെറ്റ്‌സില്‍ നന്നായി പന്തെറിഞ്ഞുവെന്നും ആര്‍സിബി മെന്റര്‍ ദിനേശ് കാര്‍ത്തിക് വ്യക്തമാക്കി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആദ്യ മത്സരത്തില്‍ ഭുവി കളിച്ചിരുന്നില്ല. താരത്തിന് ഫിറ്റ്‌നെസ് പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. റാഷിദ് ദര്‍, ഭുവിക്ക് പകരം ടീമിലെത്തുകയായിരുന്നു.

ഭുവനേശ്വറിന് ഇപ്പോള്‍ ഫിറ്റ്‌നെസ് പ്രശ്‌നങ്ങള്‍ ഒന്നും തന്നെ അലട്ടുന്നില്ലെന്നും പരിശീലനത്തില്‍ നന്നായി പന്തെറിഞ്ഞുവെന്നും കാര്‍ത്തിക് പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ താരം കളിക്കുമെന്നും കാര്‍ത്തിക് സ്ഥിരീകരിച്ചു. കൊല്‍ക്കത്തയ്‌ക്കെതിരെ ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം നടത്താന്‍ ആര്‍സിബിക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ കൊല്‍ക്കത്തയെ മറികടന്ന ആത്മവിശ്വാസം ആര്‍സിബിക്കുണ്ട്.

Latest Videos

ഇന്ന് ചെന്നൈ ചെപ്പോക്കില്‍ വൈകിട്ട് ഏഴ് മണിക്ക് മത്സരത്തിന് ടോസ് വീഴും. നേര്‍ക്കുനേര്‍ വരുമ്പോള്‍ എം എസ് ധോണിയും വിരാട് കോലിയും തമ്മിലുള്ള പോരാട്ടം കൂടിയാണിത്. ഉറ്റ സുഹൃത്തുക്കള്‍ കൂടിയാണ് ഇരുവരും. ആദ്യ മത്സരം ജയിച്ചാണ് ഇരുവരും വരുന്നത്. സിഎസ്‌കെ, മുംബൈ ഇന്ത്യന്‍സിനെ മുട്ടുകുത്തിക്കുകയായിരുന്നു. ചെന്നൈയുടെ കരുത്ത് ആദ്യ മത്സരത്തില്‍ തന്നെ വ്യക്തമായിരുന്നു. ചെന്നൈയുടെ ശൈലിക്ക് യോജിച്ച പിച്ചാണ് ചെപ്പോക്കിലേത്. 

ബൂം ബൂം ബുമ്ര എപ്പോൾ തിരിച്ചുവരും? പുത്തൻ അപ്ഡേറ്റ് പങ്കുവെച്ച് മുംബൈ സഹപരിശീലകൻ

മുംബൈ ഇന്ത്യന്‍സിനെതിരെ കളിച്ച അതേ ടീമിനെ ചെന്നൈ നിലനിര്‍ത്താനാണ് സാധ്യത. ചെപ്പോക്കില്‍ സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചായതിനാല്‍ ആര്‍സിബി അധിക സ്പിന്നറെ കളിപ്പിച്ചേക്കും. ലെഗ് സ്പിന്നര്‍ മോഹിത് രാത്തിയും പ്ലേയിംഗ്ല് ഇലവനലിലെത്താന്‍ സാധ്യത. 2008ലെ ആദ്യ മത്സരത്തിന് ശേഷം ഒരിക്കല്‍ പോലും ചെപ്പൊക്കില്‍ ജയിക്കാന്‍ ആര്‍സിബിക്ക് കഴിഞ്ഞിട്ടില്ല. ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റത്തിന് സാധ്യത കാണുന്നില്ല. ഫിലിപ്പ് സാള്‍ട്ട് - വിരാട് കോലി സഖ്യം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനെത്തും. ആദ്യ മത്സരത്തില്‍ ഇരുവരും വിജമായിരുന്നു.

നേര്‍ക്കുനേര്‍ ബലത്തില്‍ ചെന്നൈ ഒരുപാട് മുന്നിലാണ്. ആര്‍സിബിക്കെതിരെ 33 മത്സരങ്ങളില്‍ മുഖാമുഖം വന്നപ്പോല്‍ 21 മത്സരങ്ങളിലും ചെന്നൈ ജയിച്ചു. 11 മത്സരം മാത്രമാണ് ആര്‍സിബിക്ക് ജയിക്കാന്‍ സാധിച്ചത്. ഒരു മത്സരത്തില്‍ ഫലമുണ്ടായില്ല. ചെപ്പോക്കില്‍ നടന്ന അവസാന എട്ട് മത്സരങ്ങളിലും ചെന്നൈക്കായിരുന്നു ജയം. കഴിഞ്ഞ വര്‍ഷം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഇരുവരും അവസാനമായി കളിച്ചത്. അന്ന് ആര്‍സിബി 27 റണ്‍സിന് ജയിച്ചിരുന്നു.

vuukle one pixel image
click me!