ഐപിഎല്‍ 18-ാം സീസണ് നാളെ തുടക്കമാവും. കിരീടത്തിനായി 10 ടീമുകള്‍ 13 വേദികളിലായി കൊമ്പുകോര്‍ക്കുന്ന രണ്ട് മാസക്കാലമാണ് വരാനാരിക്കുന്നത്.
അഹമ്മദാബാദ്: ആര്‍സിബി വിടേണ്ടി വന്നത് ജീവിതത്തിലെ ഏറ്റവും വലിയ വേദനയെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. കരിയറില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു വിരാട് കോലിയെന്നും ആത്മ ബന്ധം അതുപോലെ തന്നെ തുടരുമെന്നും സിറാജ് പറഞ്ഞു. 2018ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ ചേര്‍ന്ന മുഹമ്മദ് സിറാജ് ഏഴുവര്‍ഷത്തെ നീണ്ട കാലയളവിന് ശേഷമാണ് ക്ലബ് വിടുന്നത്. 2025ലെ ഐപിഎല്‍ താര ലേലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് 12.25 കോടി രൂപയ്ക്കാണ് സിറാജിനെ സ്വന്തമാക്കിയത്.
ആര്‍സിബിക്ക് വേണ്ടി 87 മത്സരങ്ങളില്‍ നിന്ന് 83 വിക്കറ്റുകള്‍ വീഴ്ത്തിയ താരം, ഫ്രാഞ്ചൈസിയുടെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ്. ഏപ്രില്‍ 2നാണ് സിറാജിന്റെ ഗുജറാത്ത് ടൈറ്റന്‍സ് ആര്‍സിബിയെ നേരിടുന്നുത്.
അതേസമയം, ഐപിഎല്‍ 18-ാം സീസണ് നാളെ തുടക്കമാവും. കിരീടത്തിനായി 10 ടീമുകള്‍ 13 വേദികളിലായി കൊമ്പുകോര്‍ക്കുന്ന രണ്ട് മാസക്കാലമാണ് വരാനാരിക്കുന്നത്. ഐപിഎല്ലിന്റെ പതിനെട്ടാം സീസണാണ് നാളെ കൊല്‍ക്കത്തയില്‍ തുടക്കമാകുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലിവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. വൈകിട്ട് 7.30ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലാണ് മത്സരം. ടിവിയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും ലൈവ് സ്ട്രീമിംഗില്‍ ജിയോഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും.
അതേസമയം ഐപിഎല്‍ ആവേശം കെടുത്തുന്ന വാര്‍ത്തയാണ് കൊല്‍ക്കത്തയില്‍ നിന്ന് വരുന്നത്. നാളെ ഇടിയോട് കൂടിയ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ പ്രവചനം. കാലവസ്ഥാ വകുപ്പ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഓറഞ്ച് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
അടിമുടി മാറി ടീമുകള്‍
അടിമുടി മാറിയാണ് ടീമുകള്‍ ഐപിഎല്ലിലെ പതിനെട്ടാം സീസണ് ഒരുങ്ങുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ്,കൊല്‍ക്കത്ത, ലക്‌നൗ, പഞ്ചാബ് കിംഗ്‌സ്, ആര്‍സിബി ടീമുകള്‍ക്ക് പുതിയ ക്യാപ്റ്റന്‍മാര്‍ വന്നു. ഹൈദരാബാദിന്റെ പാറ്റ് കമ്മിന്‍സ് മാത്രമാണ് ഈ സീസണിലെ ഏക വിദേശ ക്യാപ്റ്റന്‍.