ആരും അത് പ്രതീക്ഷിച്ചില്ല, ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ കളി തിരിച്ചത് രോഹിത്തിന്‍റെ ആ തീരുമാനമെന്ന് പാക് ഇതിഹാസം

ആ സമയത്ത്, അക്സറിനെയോ ജഡേജയെയോ ആണ് ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ പ്രതീക്ഷിച്ചിരുന്നത്. കുല്‍ദീപ് വരുമെന്ന് അവരൊരിക്കലും പ്രതീക്ഷിച്ചിട്ടില്ല. അതായിരുന്നു മത്സരത്തില്‍ വഴിത്തിരിവായതെന്നും വഖാര്‍.

Champions Trophy: Nobody was expecting that, Waqar Younis picks on turning point of India vs New Zealand  final

കറാച്ചി: ന്യൂസിലന്‍ഡിനെതിരായ ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ കളി ഇന്ത്യക്ക് അനുകൂലമാക്കിയത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നിര്‍ണായക തീരുമാനമെന്ന് മുന്‍ പാക് പേസര്‍ വഖാര്‍ യൂനിസ്. ആദ്യ പത്തോവറില്‍ ന്യൂസിലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സെന്ന മികച്ച നിലയില്‍ ആയിരുന്നു. എന്നാല്‍ ആ സമയത്ത് കുല്‍ദീപ് യാദവിനെ പന്തെറിയാന്‍ വിളിച്ച രോഹിത്തിന്‍റെ തീരുമാനമാണ് കളി ഇന്ത്യക്ക് അനുകൂലമാക്കിയതെന്ന് വഖാര്‍ പറഞ്ഞു.

തന്‍റെ രണ്ടാം പന്തില്‍ തന്നെ തകര്‍ത്തടിച്ച് ക്രീസില്‍ നിന്ന രചിന്‍ രവീന്ദ്രയെ കുല്‍ദീപ് ബൗൾഡാക്കിയിരുന്നു. ആ സമയം ന്യൂസിലന്‍ഡ് കുല്‍ദീപിനെ പന്തെറിയാന്‍ വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വഖാര്‍ പറഞ്ഞു. കുല്‍ദീപിന്‍റെ സ്പെല്ലാണ് കളി ഇന്ത്യക്ക് അനുകൂലമാക്കിയത്. ആ സമയം അങ്ങനെയൊരു ബൗളിംഗ് മാറ്റം ന്യൂസിലന്‍ഡ് പ്രതീക്ഷിച്ചിട്ടേയില്ല. സാധാരണഗതിയില്‍ 20-25 ഓവര്‍ കഴിയുമ്പോഴാണ് കുല്‍ദീപ് പന്തെറിയാന്‍ വരാറുള്ളത്. എന്നാല്‍ ഫൈനലില്‍ കുല്‍ദീപിനെ നേരത്തെ പന്തെറിയാന്‍ വിളിച്ചത് ന്യൂസിലന്‍ഡിനെ അമ്പരപ്പിച്ചു. ആ സമയത്ത്, അക്സറിനെയോ ജഡേജയെയോ ആണ് ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ പ്രതീക്ഷിച്ചിരുന്നത്. കുല്‍ദീപ് വരുമെന്ന് അവരൊരിക്കലും പ്രതീക്ഷിച്ചിട്ടില്ല. അതായിരുന്നു മത്സരത്തില്‍ വഴിത്തിരിവായതെന്നും വഖാര്‍ ഒരു ചാറ്റ് ഷോയില്‍ പങ്കെടുത്ത് പറഞ്ഞു.

Latest Videos

ഇങ്ങനെ കളിച്ചാല്‍ പാകിസ്ഥാന്‍റെ കളി കാണാന്‍ ആളില്ലാതാവും, മുന്നറിയിപ്പുമായി മുന്‍ താരം

രചിന്‍ രവീന്ദ്രക്ക് പിന്നാലെ കെയ്ൻ വില്യംസണെകൂടി പുറത്താക്കിയ കുല്‍ദീപ് ആണ് ന്യൂസിലന്‍ഡിന്‍റെ കുതിപ്പ് തടഞ്ഞ് കളി ഇന്ത്യക്ക് അനുകൂലമാക്കിയത്. 10 ഓവറില്‍ 40 റണ്‍സ് വഴങ്ങി കുല്‍ദീപ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നല്ല തുടക്കം ലഭിച്ചിട്ടും ന്യൂസിലന്‍ഡിന് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെ നേടാനായുള്ളു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി കിരീടം നേടുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!