ഇന്ന് (16 - 4 - 2025) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.
മേടം:- ( അശ്വതി, ഭരണി, കാർത്തിക 1/4)
അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. കുടുംബജീവിതം സന്തോഷകരമാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.
ഇടവം:- (കാർത്തിക 3/4, രോഹിണി, മകയിരം1/2)
പുതിയ സംരംഭം ആരംഭിക്കും. വരുമാനം ഉയരും. പേരും പെരുമയും വർദ്ധിക്കും. ജീവിതം സന്തോഷകരമാകം.
മിഥുനം:-( മകയിരം 1/2 , തിരുവാതിര, പുണർതം 3/4)
ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. ചിലർക്ക് വിദേശത്ത് ജോലി ലഭിക്കും.
കർക്കടകം:- (പുണർതം 1/4 , പൂയം, ആയില്യം)
ശത്രുതയിൽ ആയിരുന്നവർ മിത്രങ്ങളായി തീരും. ദൈവീക കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കും.
ചിങ്ങം:-(മകം, പൂരം, ഉത്രം 1/4)
കുടുംബത്തിൽ ഐക്യവും സ്നേഹവും ഉണ്ടാകും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും .
കന്നി:- (ഉത്രം 3/4, അത്തം, ചിത്തിര1/2)
വരുമാനം വർദ്ധിക്കും. പുതിയ വിഷയങ്ങൾ പഠിക്കാൻ ചേരും. പങ്കാളിയെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും
തുലാം:-(ചിത്തിര 1/2 , ചോതി, വിശാഖം 3/4)
അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ തമ്മിൽ ഒന്നിച്ചു കഴിയാൻ സാധിക്കും. സ്ഥാനക്കയറ്റം ലഭിക്കും.
വൃശ്ചികം :-(വിശാഖം1/4 അനിഴം, തൃക്കേട്ട)
സൽക്കാരങ്ങളിലും മംഗള കർമ്മങ്ങളിലും പങ്കെടുക്കും. സാമ്പത്തിക നിലമെച്ചപ്പെടും. ചെറിയ യാത്രകൾ ചെയ്യും.
ധനു:-(മൂലം, പൂരാടം, ഉത്രാടം1/4)
അറിയാതെ ചെയ്തു പോയ അബദ്ധം തിരുത്തും.യാത്ര കൊണ്ട് നേട്ടം പ്രതീക്ഷിക്കാം. സാമ്പത്തിക നില മെച്ചപ്പെടും.
മകരം:- (ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2)
ഏറ്റെടുത്ത കർമപദ്ധതി വിജയിക്കും. പുണ്യ സ്ഥലം സന്ദർശിക്കും.സാഹിത്യ രംഗത്ത് ശോഭിക്കും.
കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
ആരോഗ്യസ്ഥിതി മെച്ചപ്പെടും. എതിരാളികളെ വശത്താക്കാൻ കഴിയും. പൊതുവേ ഭാഗ്യമുള്ള ദിവസമാണിന്ന്.
മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പല തടസ്സങ്ങളും തരണം ചെയ്യേണ്ടതായി വരും. പണമിടപാടുകളിൽ ശ്രദ്ധിക്കുക. പുതിയ കാര്യങ്ങൾക്ക് ഇന്ന് നന്നല്ല.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)