Health
സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
കഠിനമായ തലവേദന സ്ട്രോക്ക് അഥവാ പക്ഷാഘാതത്തിന്‍റെ ഒരു പ്രധാന സൂചനയാണ്.
നടക്കുമ്പോൾ ബാലൻസ് തെറ്റുന്നതും പക്ഷാഘാതത്തിന്‍റെ സൂചനയാണ്.
കാഴ്ചയോ കേൾവിയോ സംസാരശേഷിയോ നഷ്ടമാവുന്നതും ചിലപ്പോള്‍ സ്ട്രോക്കിന്‍റെ ലക്ഷണമാകാം.
ശരീരത്തിന്‍റെ ഒരു വശത്ത് മാത്രമായി പെട്ടെന്നുണ്ടാകുന്ന ബലക്ഷയം, തളർച്ച, മരവിപ്പ്, മുഖം ഒരു ഭാഗത്തേക്ക് കോടിപ്പോവുക തുടങ്ങിയവയും സ്ട്രോക്കിന്‍റെ സൂചനയാകാം.
മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാകാതിരിക്കുക, പെട്ടെന്ന് മറവി ഉണ്ടാകുക എന്നിവയും സ്ട്രോക്കിന്‍റെ സൂചനയായി ഉണ്ടാകാം.
ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ടും നിസാരമായി കാണേണ്ട.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.