Health

വിറ്റാമിനുകൾ

വിറ്റാമിനുകളുടെ കുറവ് നിരന്തരമായ ക്ഷീണം, സന്ധികളിൽ വേദന, അല്ലെങ്കിൽ ഓർമ്മക്കുറവ് എന്നിവയ്ക്ക് ഇടയാക്കും. 

Image credits: Getty

വിറ്റാമിൻ ബി 12

നാഡികളുടെ പ്രവർത്തനം, ചുവന്ന രക്താണുക്കളുടെ ഉത്പാദനം, ഡിഎൻഎ സമന്വയം എന്നിവയ്ക്ക് വിറ്റാമിൻ ബി 12 പ്രധാനമാണ്. ഇതിന്റെ കുറവ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.
 

Image credits: pinterest

വിറ്റാമിൻ ബി 12

വിറ്റാമിൻ ബി 12 ലഭിച്ചില്ലെങ്കിൽ നാഡികളുടെ തകരാറും ഓർമ്മക്കുറവും ഉണ്ടാകാം. ആവശ്യത്തിന് വിറ്റാമിൻ ബി 12 ഇല്ലാതെ വരുമ്പോൾ ഞരമ്പുകൾ ദുർബലമാകാൻ തുടങ്ങുന്നു.

Image credits: Getty

വിറ്റാമിൻ എ

കണ്ണിന്റെ ആരോഗ്യം, രോഗപ്രതിരോധ പ്രവർത്തനം എന്നിവ നിലനിർത്തുന്നതിൽ വിറ്റാമിൻ എ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ വിറ്റാമിന്റെ അഭാവം വിവിധ ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.

Image credits: social media

വിറ്റാമിൻ എ

വിറ്റാമിൻ എ ഹൃദയം, ശ്വാസകോശം, വൃക്കകൾ, മറ്റ് അവയവങ്ങൾ എന്നിവ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നു. പാൽ, മത്സ്യം, കാരറ്റ്, പപ്പായ, മാമ്പഴം എന്നിവയിൽ  ഉയർന്ന അളവിൽ വിറ്റാമിൻ എ ഉണ്ട്.

Image credits: pixels

വിറ്റാമിൻ ഡി

വിറ്റാമിൻ ഡി കാൽസ്യം ആഗിരണം, അസ്ഥികളുടെ ആരോഗ്യം, രോഗപ്രതിരോധ പ്രവർത്തനം എന്നിവയ്ക്ക് അത്യാവശ്യമാണ്. ഈ വിറ്റാമിന്റെ അഭാവം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും.
 

Image credits: Getty

എല്ലുകളെ ബാധിക്കാം

ആവശ്യത്തിന് വിറ്റാമിൻ ഡി ഇല്ലാതെ വരുമ്പോൾ അസ്ഥികൾ ദുർബലമാകും. ഒടിവുകൾക്കും ഓസ്റ്റിയോപൊറോസിസിനും സാധ്യത വർദ്ധിക്കുന്നു.
 

Image credits: Getty

ഗർഭനിരോധന ഗുളികകൾ പതിവായി കഴിക്കുന്നവരാണോ? എങ്കിൽ അറിഞ്ഞിരിക്കൂ

വൃക്കകളുടെ ആരോ​ഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങൾ

യുവത്വം നിലനിർത്തണോ ? ഈ പച്ചക്കറി പതിവായി കഴിച്ചോളൂ

അസിഡിറ്റിയെ ചെറുക്കാൻ ഇതാ ഏഴ് മാർ​ഗങ്ങൾ