Health
കുടലിന്‍റെ ആരോഗ്യം മോശമായാല്‍ ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ മന്ദഗതിയിലാകും. ഇതുമൂലം ശരീരഭാരം കൂടാം.
ഗ്യാസ്, അസിഡിറ്റി, നെഞ്ചെരിച്ചില്‍, വയറു വീര്‍ത്തിരിക്കുന്ന അവസ്ഥ, മലബന്ധം തുടങ്ങിയവ കുടൽ ശരിയായി പ്രവർത്തിക്കുന്നില്ലെന്നതിന്‍റെ ലക്ഷണങ്ങളാണ്.
കുടലിന്‍റെ അഥവാ വയറിന്‍റെ ആരോഗ്യം അവതാളത്തിലായാലും അമിത ക്ഷീണം ഉണ്ടാകാം.
കുടലിന്‍റെ ആരോഗ്യം മോശമായാല്‍ ചിലപ്പോള്‍ ചൊറിച്ചില്‍, മുഖക്കുരു പോലെയുള്ള ചര്‍മ്മ പ്രശ്നങ്ങളും ഉണ്ടാകാം.
രോഗപ്രതിരോധശേഷി ദുര്‍ബലമാകുന്നതും കുടലിന്‍റെ മോശം ആരോഗ്യത്തിന്‍റെ സൂചനയാണ്.
കുടലിന്‍റെ ആരോഗ്യം മോശമായാല്‍ ഉറക്കക്കുറവും ഉണ്ടാകാം.
വയറിന്‍റെ ആരോഗ്യം അപകടത്തിലാണെന്നതിന്‍റെ മറ്റൊരു സൂചനയാണ് തലവേദന.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.