Health
മുഖക്കുരു ആണോ നിങ്ങളുടെ പ്രശ്നം? മുഖക്കുരു മാറാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടിക്കെെകൾ.
ടീ ട്രീ ഓയിലിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖത്തെ പാടുകൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഒരു കോട്ടൺ ബോൾ ടീ ട്രീ ഓയിലിൽ മുക്കിയ ശേഷം മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക.
ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള കറ്റാർവാഴ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നിയന്ത്രിക്കാനും കുറയ്ക്കാനും സഹായിക്കും. കറ്റാർവാഴ ജെൽ ദിവസത്തിൽ രണ്ടുതവണ ചർമ്മത്തിൽ പുരട്ടാം.
മുഖക്കുരുവിനെ തടയാൻ ഗ്രീൻ ടീ ഗുണം ചെയ്യും. ടീ ബാഗ് തണുത്ത വെള്ളത്തിൽ ഇട്ടുവയ്ക്കുക. ശേഷം ആ ടീ ബാഗ് മുഖത്ത് തേച്ച് പിടിപ്പിച്ച് മസാജ് ചെയ്യുക.
നാരങ്ങയിലെ ആൻ്റിസെപ്റ്റിക് ഗുണങ്ങൾ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നു. നാരങ്ങ നീര് മുഖത്ത് പുരട്ടി 10 മിനുട്ട് നേരം ഇട്ടേക്കുക. ശേഷം കഴുകി കളയുക.
കുർകുമിൻ എന്ന സംയുക്തം മഞ്ഞളിൽ അടങ്ങിയിരിക്കുന്നു. മഞ്ഞളിൽ അൽപം പാൽ ചേർത്ത് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക.
വെള്ളരിക്കയിൽ ജലാംശം കൂടുതലാണ്. വെള്ളരിക്ക കഷ്ണങ്ങൾ മുഖത്തും കണ്ണിന്ചു റ്റും പുരട്ടുക മസാജ് ചെയ്യുക. ഇത് മുഖത്തെ ചുളിവുകൾ മാറാനും പാടുകൾ മാറാനും സഹായിക്കും.