Cricket
ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ഏകദിന, ടി20 ടീം സെലക്ഷനില്‍ പ്രതിഫലിച്ചത് കോച്ച് ഗൗതം ഗംഭീറിന്‍റെ ആശയങ്ങള്‍.
ഏകദിനത്തിനും ടി20ക്കും ടെസ്റ്റിനും വ്യത്യസ്ത ടീമുകളെന്ന ഗംഭീറിന്‍റെ ആശയം ഒരുപരിധിവരെ നടപ്പാക്കാന്‍ സെലക്ടര്‍മാര്‍ ശ്രമിച്ചിട്ടുണ്ട്.
അവസാനം കളിച്ച ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചുറി നേടിയിട്ടും മലയാളി താരം സഞ്ജു സാംസണ് ഏകദിന ടീമില്‍ ഇടം കിട്ടിയില്ല.
സഞ്ജുവിന് പുറമെ റുതുരാജ് ഗെയ്ക്‌വാദ്, യശസ്വി ജയ്സ്വാള്‍, രവീന്ദ്ര ജഡേജ, സൂര്യകുമാര്‍ യാദവ് എന്നിവരും ഏകദിന ടീമില്‍ നിന്ന് പുറത്തായി.
കെ എല്‍ രാഹുലിനെ ടി20 ടീമിലേക്ക് ഇനി പരിഗണിക്കില്ലെന്നതിന്‍റെ സൂചനയാണ് ടീം സെലക്ഷന്‍. ഏകദിന,ടെസ്റ്റ് ടീമുകളിലേക്ക് മാത്രമാവും രാഹുലിനെ പരിഗണിക്കുക.
ടി20 ക്യാപ്റ്റൻ സ്ഥാനം പ്രതീക്ഷിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്നുപോലും മാറ്റി. ഏകദിന ടീമിലിടവുമില്ല.
സിംബാബ്‌വെയില്‍ കാര്യമായി തിളങ്ങിയില്ലെങ്കിലും റിയാന്‍ പരാഗിന് ഏകദിന,ട20 ടീമുകളില്‍ ഒരേസമയം ഉള്‍പ്പെടുത്തിയതും ശുഭ്മാൻ ഗില്ലിനെ രണ്ട് ടീമിന്‍റെയും വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തു.
ഏകദിന,ടി20 ടീമുകളില്‍ സ്ഥാനം ലഭിച്ചത് റിഷഭ് പന്തിനും നേട്ടമാണ്.ഏകദിന ടീമില്‍ കെ എൽ രാഹുലാകും പ്രധാന കീപ്പർ.