Health
പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. പ്രമേഹരോഗികൾ ജിഐ കുറഞ്ഞ ഭക്ഷണങ്ങളായിരിക്കണം കഴിക്കേണ്ടത്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്ന ചില ചേരുവകളെ കുറിച്ചറിയാം.
പ്രമേഹനിയന്ത്രണത്തിന് ഏറ്റവും മികച്ച ഔഷധ സസ്യമാണ് തുളസി. തുളസി ഇലകൾക്ക് ഹൈപ്പോഗ്ലൈസെമിക് ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
മാവിന്റെ തളിരില ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ടു വച്ച് പിറ്റേന്ന് രാവിലെ നന്നായി പിഴിഞ്ഞതിനു ശേഷം വെറും വയറ്റിൽ കഴിച്ചാൽ പ്രമേഹ സാധ്യത കുറയ്ക്കും.
പേരയില വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ സഹായിക്കുന്നു.
ഭക്ഷണത്തിൽ കറുവപ്പട്ട ചേർക്കുന്നത് ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനും മലബന്ധം തടയാനും ഉലുവ സഹായിക്കും.