കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ സ്ത്രീകള്‍ പതിവായി കഴിച്ചിരിക്കണം. എല്ലുകളുടെ ആരോഗ്യത്തിന് ഇതത്യാവശ്യമാണ്.
Image credits: Getty
അയേണ്‍
അയേണ്‍ അടങ്ങിയ ഭക്ഷണങ്ങളും പതിവായി സ്ത്രീകള്‍ കഴിക്കേണ്ടതാണ്. ഇവ വിളര്‍ച്ചയെ അകറ്റാനും ആരോഗ്യം കൂട്ടാനും സഹായിക്കും
Image credits: Getty
ഫോളേറ്റ്
സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യത്തിന് അവശ്യം വേണ്ടുന്നൊരു ഘടകമാണ് ഫോളേറ്റ്. ഇതടങ്ങിയ ഭക്ഷണവും കഴിക്കാം
Image credits: Getty
ഒമേഗ-3-ഫാറ്റി ആസിഡ്
ഹൃദയത്തിനും തലച്ചോറിനും വേണ്ടിയാണ് ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണമെന്ന് നിര്‍ദേശിക്കുന്നത്
Image credits: Getty
വൈറ്റമിൻ ഡി
സൂര്യപ്രകാശമാണ് വൈറ്റമിൻ ഡിയുടെ പ്രധാന സ്രോതസ്. എങ്കിലും ചില ഭക്ഷണങ്ങളിലൂടെയും വൈറ്റമിൻ ഡി കിട്ടും. ഇതില്‍ കുറവുണ്ടായാല്‍ എല്ല്, പേശി, മുടി, സ്കിൻ എല്ലാം ബാധിക്കപ്പെടും
Image credits: Getty
മഗ്നീഷ്യം
പേശികളുടെയും നാഡികളുടെയുമെല്ലാം ആരോഗ്യത്തിന് മഗ്നീഷ്യം വേണം. ഇത് അടങ്ങിയ ഭക്ഷണങ്ങളും അതിനാല്‍ പതിവാക്കുക
Image credits: Getty
വൈറ്റമിൻ സി
പ്രതിരോധശേഷിക്കും മുടി-സ്കിൻ എന്നിവയുടെ ആരോഗ്യത്തിനുമെല്ലാം വൈറ്റമിൻ സി വേണം. ഇത് അടങ്ങിയ സിട്രസ് ഫ്രൂട്ട്സ് പോലുള്ള വിഭവങ്ങള്‍ പതിവാക്കാം
Image credits: Getty
പ്രോട്ടീൻ
പേശികളുടെ രൂപീകരണത്തിനും ആരോഗ്യത്തിനും ഹോര്‍മോണുത്പാദനത്തിനുമെല്ലാം പ്രോട്ടീൻ വേണം. അതിനാല്‍ പ്രോട്ടീൻ ഫുഡ്സും പതിവാക്കാം