Health
രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഭക്ഷണത്തില്‍ സോഡിയം അഥവാ ഉപ്പ് കുറയ്ക്കുക. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
പൊട്ടാസ്യം ധാരാളം അടങ്ങിയ വാഴപ്പഴം, ചീര, ഓറഞ്ച്, മധുരക്കിഴങ്ങ് തുടങ്ങിയവ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.
പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
പതിവായി വ്യായാമം ചെയ്യുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
യോഗ പോലെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് മാനസിക സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ബിപി കുറയ്ക്കാനും സഹായിക്കും.
ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക. അമിത വണ്ണത്തെ കുറയ്ക്കാനുള്ള വഴികളെ സ്വീകരിക്കുക.
പുകവലിയും അമിത മദ്യപാനവും ഒഴിവാക്കുന്നതും രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.