auto blog

ഓട്ടോറിക്ഷകളുടെ സംസ്ഥാന പെർമിറ്റ്, പണിവരുമോ പണി കിട്ടുമോ?

സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ക്കുള്ള പെർമിറ്റിൽ ഇളവ് വരുത്തി. കേരളം മുഴുവൻ ഇനി മുതൽ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താം

Image credits: Getty

ഓട്ടോകൾ സംസ്ഥാനം മുഴുവൻ ഓടിയാൽ എന്താണ് സംഭവിക്കുക

ട്രാൻസ്‍പോർട്ട് അതോറിറ്റിയുടെ ഈ സുപ്രധാന തീരുമാനത്തിന് ഗുണവും ദോഷവും ഒരുപോലെയുണ്ട്. അവയെപ്പറ്റി കൂടുതൽ അറിയാം

Image credits: Getty

ചെറുയാത്രകള്‍ക്ക് മാത്രം

ചെറുയാത്രകള്‍ക്കായാണ് ഈ മുച്ചക്രവാഹനം ഡിസൈൻ ചെയ്തിരിക്കുന്നത്. മൂന്നുപേരുടെ ചെറുയാത്രകള്‍ ചുരുങ്ങിയചെലവില്‍ സാധ്യമാക്കുന്ന  ഓട്ടോറിക്ഷകളെപ്പറ്റി ആദ്യം അറിയാം

Image credits: Getty

സങ്കരരൂപം

ഇരുചക്രവാഹനവും സൈക്കിള്‍റിക്ഷയും ചേര്‍ന്നുള്ള സങ്കരരൂപമാണ് ഓട്ടോറിക്ഷകൾ. ബൈക്ക് ഹാന്‍ഡില്‍കൊണ്ട് മുന്‍ചക്രം നിയന്ത്രിക്കുന്ന വാഹനം

Image credits: Getty

എന്‍ജിന്‍

മുന്‍എന്‍ജിന്‍,പിന്‍എന്‍ജിന്‍ എന്നിങ്ങനെ മോഡലുകൾ. ഡ്രൈവർ സീറ്റിന് താഴെ എഞ്ചിനുള്ള ലാംബ്രട്ടയായിരുന്നു പഴയ താരം. പിന്നെ ബജാജ് വന്നു. ഡീസലും സിഎൻജിയും ഇലക്ട്രിക്കുമൊക്കെ വന്നു

Image credits: Getty

ഡിസൈൻ

ചെറുയാത്രകൾക്കുള്ള ഡിസൈൻ. പാസീവ് സസ്‌പെന്‍ഷന്‍ സിസ്റ്റം എന്ന സാധാരണ ഷോക്ക് അബ്സോര്‍ബറുകൾ. കോയിലും സ്പ്രിങ്ങും മാത്രമുള്ള പരമ്പരാഗതമാര്‍ഗം. കുലുക്കം കൂടും.അധികദൂരം ഇരിക്കാനാവില്ല.

Image credits: Getty

ദോഷങ്ങൾ

തുടര്‍ച്ചയായി ഓടിയാല്‍ എന്‍ജിന്‍ ചൂടാകും.തലസ്ഥാനത്ത് നിന്നും കൊച്ചിയില്‍ പോകാന്‍ മീറ്റര്‍ചാര്‍ജ് വാങ്ങിയാലും ആയിരക്കണക്കിന് രൂപയ്ക്ക് മുകളിലാകും. വേഗം 50 കിമിയില്‍ കൂടിയാൽ അപകടം.

Image credits: Getty

ദീര്‍ഘദൂരയാത്രയ്ക്ക് സുരക്ഷിതമല്ല

ഓട്ടോകള്‍ ദീര്‍ഘദൂരയാത്രകള്‍ക്ക് സുരക്ഷിതമല്ലെന്ന് കേന്ദ്രം നിയോഗിച്ച വിദഗ്ധസമിതി. ആറുവരിപ്പാതകളിലും എക്‌സ്പ്രസ് ഹൈവേകളിലും ഓട്ടോറിക്ഷകള്‍ക്ക് വിലക്കുണ്ട്.

Image credits: Getty

അപകടം

അതിവേഗപാത തുറന്നാൽ അപകടം വ്യാപകമാകും. കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ ഓടുന്നത് എളുപ്പമേയല്ല. അതിവേഗം,പെട്ടെന്നുള്ള വെട്ടിക്കല്‍ തുടങ്ങിയവ തലകീഴായി മറിക്കും.

Image credits: Getty

സംഘര്‍ഷത്തിനിടയാക്കും

ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ എവിടെനിന്നും ആളെക്കയറ്റാന്‍ കഴിയുമെന്നും വമ്പന്‍ കമ്പനികള്‍ വരുമെന്നും ആക്ഷേപം.തൊഴിൽ സംഘർഷസാധ്യത.വേറെവിടെയും ഓട്ടോകള്‍ക്ക് സംസ്ഥാന പെര്‍മിറ്റില്ല.

Image credits: Getty

ആര്‍ക്കാണ് ഗുണം?

അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലെ ഓട്ടോ തൊഴിലാളികൾക്ക് അത്യാവശ്യത്തിന് അതിര്‍ത്തി കടക്കാം. ഇപ്പോള്‍ ഇങ്ങനെ യാത്ര ചെയ്‍ത് അപകടം പറ്റിയാല്‍ ഇന്‍ഷുറന്‍സിനെ ബാധിക്കും

Image credits: Getty
Find Next One