Health

ശാരീരികാരോഗ്യം

നമ്മുടെ ശരീരത്തെ ബാധിക്കുന്ന എന്ത് പ്രശ്നവും മനസിനെയും അസ്വസ്ഥതപ്പെടുത്തും. അസുഖങ്ങള്‍, ആരോഗ്യപ്രശ്നങ്ങള്‍ എല്ലാം ഇങ്ങനെ മനസിനെ ബാധിക്കാം

Image credits: Getty

ബന്ധങ്ങള്‍

ബന്ധങ്ങളിലെ അസ്വാരസ്യങ്ങള്‍, പ്രശ്നങ്ങള്‍ എല്ലാം മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചുകൊണ്ടേ ഇരിക്കാം

Image credits: Getty

മാറ്റങ്ങള്‍

ജീവിതത്തില്‍ പെട്ടെന്ന് എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ അത് മനസിനെ മോശമായി ബാധിക്കാം. വീട് മാറ്റം, ജോലി മാറ്റം എല്ലാം ചിലരെ ഇങ്ങനെ ബാധിക്കാറുണ്ട്

Image credits: Getty

വിദ്യാഭ്യാസം

പഠനത്തില്‍ താല്‍പര്യമുള്ള ആളുകളെ സംബന്ധിച്ച് പഠനസംബന്ധമായ അനിശ്ചിതാവസ്ഥകളോ, മറ്റ് പ്രശ്നങ്ങളോ മാനസികാരോഗ്യത്തെ ബാധിക്കാം

Image credits: Getty

വൃത്തി

വൃത്തിയെ കുറിച്ചുള്ള അമിതമായ ഉത്കണ്ഠയും പലരെയും മാനസികമായി ബാധിക്കാറുണ്ട്. എല്ലാം വിചാരിച്ചത് പോലെ മുന്നോട്ട് പോയില്ലെങ്കില്‍ അസ്വസ്ഥമാകുന്നവര്‍ ഏറെയാണ്

Image credits: Getty

'പെര്‍ഫക്ഷനിസം'

ഏത് കാര്യത്തിലും 'പെര്‍ഫെക്ഷൻ' ഡിമാൻഡ് ചെയ്യുന്നവരില്‍ ഈയൊരു സമീപനവും മാനസികാരോഗ്യത്തെ ബാധിക്കാം. 

Image credits: Getty

'പോസ്ചര്‍'

ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴുമെല്ലാം നമ്മുടെ ശരീരം കൃത്യമായ രീതിയില്‍ അല്ല നാം പിടിക്കുന്നത് എങ്കില്‍, ഈ പോസ്ചര്‍ വ്യത്യാസവും മാനസികാരോഗ്യത്തെ ബാധിക്കാവുന്നതാണ്

Image credits: Getty

കുറ്റബോധം

ഏതെങ്കിലും കാര്യങ്ങളെ ചൊല്ലിയുള്ള കുറ്റബോധം എപ്പോഴും നമ്മെ അലട്ടാറുണ്ടെങ്കില്‍ അതും മാനസികാരോഗ്യത്തിന് നല്ലതല്ല

Image credits: Getty

വ്യായാമമില്ലായ്മ

വ്യായാമമോ മറ്റ് കായികാധ്വാനങ്ങളോ ഏതുമില്ലാതെ തുടരുന്നതും മാനസികാരോഗ്യത്തെ നെഗറ്റീവ് ആയി ബാധിക്കാം

Image credits: Getty
Find Next One