Health
വീട്ടിൽ പാറ്റ ശല്യം രൂക്ഷമോ? ഇവയൊന്ന് പരീക്ഷിച്ച് നോക്കൂ
വീട്ടമ്മമാരെ ഏറ്റവും കൂടുതൽ അലട്ടുന്ന പ്രശ്നമാണ് പാറ്റ ശല്യം. പല വഴികൾ ശ്രമിച്ചിട്ടും പാറ്റകളെ തുരുത്താൻ പറ്റാതെ വിഷമിക്കാറുണ്ട്.
വൃത്തിഹീനമായ അടുക്കളയിലാണ് പാറ്റകൾ കൂടുതലായി കാണപ്പെടുന്നത്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്കിടയാക്കുന്നു.
വീട്ടിലെ പാറ്റശല്യം അകറ്റുന്നതിന് പരീക്ഷിക്കാവുന്ന ചില പൊടിക്കെെകളിതാ..
നാരങ്ങ നീരിൽ അടങ്ങിയിരിക്കുന്ന അസിഡിക് മണവും ഗുണവും പാറ്റകളെ തുരത്താൻ ഏറെ നല്ലതാണ്. നാരങ്ങ വെള്ളം എല്ലായിടത്തും തളിക്കുന്നത് പാറ്റശല്യം അകറ്റും.
പാറ്റകള്‍ ഉള്ളിടത്ത് ഉണങ്ങിയ ബേ ലീഫ് വിതറുക. കോണുകളിലും അധികം വൃത്തിയാക്കാത്ത ഇടങ്ങളിലും ബേ ലീഫ് പൊടി വിതറുന്നത് നല്ല ഫലം നൽകുമെന്ന് വിദഗ്‌ധർ പറയുന്നു.
ഒരു സ്പ്രേ ബോട്ടിലിൽ തുല്യ അളവില്‍ വെള്ളവും വിനാഗിരിയും കലർത്തുക. ഈ സ്പ്രേ പാറ്റകൾ ഉള്ള സ്ഥലങ്ങളിൽ തളിക്കുക.
പാറ്റഗുളിക പാറ്റകളെ അകറ്റുന്നതിന് സഹായിക്കുന്നു. മുറികളുടെയും അടുക്കളുകളുടെയും കോണുകളിൽ പാറ്റഗുളിക വയ്ക്കുക.