Health
ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ നാം ഉൾപ്പെടുത്തുന്ന ഒന്നാണ് പഴങ്ങൾ. വിവിധ രോഗങ്ങൾ അകറ്റുന്നതിന് പഴങ്ങൾ സഹായിക്കും.
പഴങ്ങൾ ആരോഗ്യകരമെങ്കിലും കഴിക്കുന്ന രീതി തെറ്റിയാൽ അത് അനാരോഗ്യകരമാകും. പഴങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്നതാണ് ഇനി പറയുന്നത്...
പ്രധാന ഭക്ഷണത്തിന് ശേഷം പഴങ്ങള്‍ കഴിക്കരുത്. ഭക്ഷണവും പഴങ്ങൾ കഴിക്കുന്നതും തമ്മിൽ രണ്ട് മണിക്കൂർ ഇട നൽകണം.
അത്താഴത്തിന് പഴങ്ങൾ ഒഴിവാക്കുന്നതാണ് കൂടുതൽ നല്ലത്. പഴങ്ങളില്‍ ആസിഡുകളും മൈക്രോബിയൽ എൻസൈമുകളും ഉണ്ട്. ഇത് ഉറക്കക്കുറവിന് കാരണമാകും.
പഴങ്ങൾ തൊലി കളഞ്ഞ ശേഷം കഴിക്കരുത്. കാരണം, തൊലികളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.
ഓരോ പഴവും വ്യത്യസ്തമായതിനാൽ അതായത് ചില ഫലങ്ങൾ സിട്രസ് ആവാം. മറ്റു ചിലത് അന്നജം ധാരാളം അടങ്ങിയതാവാം.
പഴങ്ങൾ ജ്യൂസാക്കി കഴിക്കാതെ ചവച്ചരച്ച് കഴിക്കുന്നതാണ് കൂടുതൽ നല്ലത്.