Health
ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. മഞ്ഞുകാലത്താണ് ഈ പ്രശ്നം കൂടുതൽ രൂക്ഷമാകുന്നത്.
ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ പരിചയപ്പെടാം.
ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ലിപ് ബാം ഉപയോഗിക്കാവുന്നതാണ്.
വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകൾക്ക് തേനും പഞ്ചസാരയും ഉപയോഗിക്കുന്നത് നല്ലതാണ്.
നാരങ്ങാനീരും ബദാമെണ്ണയും ചേർത്ത് പുരട്ടുന്നത് ചുണ്ടിന്റെ മങ്ങിയ നിറം മെച്ചപ്പെടുത്താൻ വളരെ ഫലപ്രദമാണ്.
പാൽ പാട ചുണ്ടിൽ പുരട്ടുന്നത് ഈർപ്പം പകരുന്നതിനും ചുണ്ടിന് പിങ്ക് നിറം ലഭിക്കുന്നതിനും വളരെ ഫലപ്രദമാണ്.
വെള്ളരിക്കയുടെ നീര് ഒന്നോ രണ്ടോ മിനിറ്റ് നേരം ചുണ്ടിൽ പുരട്ടി 10-15 മിനുട്ട് നേരം വയ്ക്കുക. ഇത് ദിവസവും ഒന്നോ രണ്ടോ തവണ ചെയ്യേണ്ടതാണ്. ചുണ്ടിന് ഈർപ്പം നൽകുന്നു.