Health
ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ഭക്ഷണ ശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ
ഉദാനീസമായ ജീവിതശെെലിയും തെറ്റായ ഭക്ഷണക്രവും കൊണ്ട് തന്നെ പിടിപെടുന്ന രോഗങ്ങളിലൊന്നാണ് ക്യാൻസർ.
ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ഭക്ഷണ ശീലങ്ങളിൽ വരുത്തേണ്ട ചില മാറ്റങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.
ഭക്ഷണ പാക്കറ്റുകളിലെ ലേബലുകൾ ശ്രദ്ധാപൂർവ്വം വായിക്കുക. അപരിചിതമായ രാസവസ്തുക്കളും കളറുകളും അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുക
വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണം തന്നെ കഴിക്കാൻ ശ്രമിക്കുക. കാരണം വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണങ്ങളിൽ ഫ്രഷായിട്ടുള്ള ചേരുവകളാണ് നാം ചേർക്കാറുള്ളത്.
പഞ്ചസാരയും സംസ്കരിച്ചതുമായ ലഘുഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക. പഞ്ചസാര പാനീയങ്ങൾക്കും സംസ്കരിച്ച ലഘുഭക്ഷണങ്ങൾക്കും പകരം വെള്ളം, ഹെർബൽ ടീ, നട്സ്, ഫ്രഷ് ഫ്രൂട്ട്സ് എന്നിവ കഴിക്കുക.