Food

ബിപിയും പ്രമേഹവും ഉള്ളവര്‍ ഒഴിവാക്കേണ്ട വെളുത്ത ഭക്ഷണങ്ങൾ

പ്രോസസ് ചെയ്തതും വെള്ള നിറത്തിലുള്ളതുമായ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മര്‍ദ്ദവും കൂട്ടും. അത്തരം ചില ഭക്ഷണങ്ങളെ തിരിച്ചറിയാം. 
 

Image credits: Getty

വൈറ്റ് ബ്രഡ്

വൈറ്റ് ബ്രഡിന് ഗ്ലൈസെമിക് ഇൻഡക്സ് അധികമാണ്. ഇത് ഷുഗറും ബിപിയും കൂട്ടും. 

Image credits: Getty

വൈറ്റ് റൈസ്

ഗ്ലൈസെമിക് ഇൻഡക്സ് കൂടിയ വൈറ്റ് റൈസ്, ശരീരഭാരം കൂടാനും രക്തസമ്മർദം കൂടാനും ഷുഗര്‍ കൂടാനും കാരണമാകും.
 

Image credits: Getty

പാസ്ത

ഫൈബർ വളരെ കുറവായതിനാൽ ഇവ ഷുഗറും ബിപിയും ഉയര്‍ത്താന്‍ കാരണമാകും. 

Image credits: Getty

ഉരുളക്കിഴങ്ങ്

സ്റ്റാര്‍ച്ച് അടങ്ങിയ ഉരുളക്കിഴങ്ങ് കഴിക്കുന്നതും ബിപിയും ഷുഗറും കൂടാന്‍ ഇടയാക്കും.  
 

Image credits: Getty

പഞ്ചസാര

പ്രോസസ് ചെയ്ത ഭക്ഷണങ്ങളിലുള്ള പഞ്ചസാര, രക്തത്തിലെ പഞ്ചാസാരയുടെ അളവ് കൂടാനും ബിപി കൂടാനും കാരണമാകും. 
 

Image credits: Getty

സംസ്കരിച്ച ഭക്ഷണങ്ങള്‍

പേസ്ട്രി, കുക്കീസ് തുടങ്ങിയ പ്രോസസ് ചെയ്ത ഭക്ഷണങ്ങളും പ്രമേഹം, ബിപി എന്നിവയുള്ളവര്‍ ഒഴിവാക്കുക.
 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

Image credits: Getty

ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഡ്രൈ ഫ്രൂട്ട്സ്

ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ

ഇനി മുതൽ വിത്തൗട്ട് കാപ്പി ശീലമാക്കൂ, കാരണം

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണ- പാനീയങ്ങൾ