Health
വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങൾ
ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ചുവന്ന കാപ്സിക്കത്തില്‍ പൊട്ടാസ്യം വളരെ കുറവായതിനാൽ വൃക്കകളുടെ ആരോഗ്യത്തിന് മികച്ചതാണ്. കൂടാതെ വിറ്റാമിനുകള്‍ അടങ്ങിയ ഇവ രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.
കോളിഫ്ളവറിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളെ ആരോഗ്യത്തോടെ നിലനിർത്തുന്നു.
ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ആപ്പിള്‍ കഴിക്കുന്നതും വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.
വെളുത്തുള്ളിക്ക് നിരവധി ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഇത് പല്ലുകളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കുന്നു.
സവാളയിൽ ക്വെർസെറ്റിൻ പോലുള്ള ഫ്ലേവനോയ്ഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും കാൻസറിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന ശക്തമായ ഒരു ആന്റിഓക്‌സിഡന്റാണ്.