Health
തലച്ചോറിനെ സൂപ്പറാക്കാൻ സഹായിക്കുന്ന 6 ഭക്ഷണങ്ങൾ
ബുദ്ധിവികാസത്തിന് ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ പ്രധാനമാണ്.
ബുദ്ധിവളർച്ചയ്ക്കും ഓർമ്മശക്തി കൂട്ടുന്നതിനുമായി കഴിക്കാം ഈ ഭക്ഷണങ്ങൾ.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങൾ ബുദ്ധിവികാസത്തിന് സഹായിക്കുന്നു.
വിറ്റാമിൻ കെ, ല്യൂട്ടിൻ, ഫോളേറ്റ്, ബീറ്റാ കരോട്ടിൻ തുടങ്ങിയ പോഷകങ്ങൾ ബ്രൊക്കോളിയിൽ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ബുദ്ധിവികാസത്തിന് സഹായിക്കുന്നു.
ബെറിപ്പഴങ്ങൾ ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ്. ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും തലച്ചോറിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
ബദാം, പിസ്ത, വാൾനട്ട് തുടങ്ങിയ നട്സുകൾ ഓർമ്മശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
വിറ്റാമിൻ ബി, ഇ എന്നിവ അടങ്ങിയ ധാന്യങ്ങൾ ബുദ്ധിവികാസത്തിന് ഗുണം ചെയ്യും.
തലച്ചോറിൻ്റെ ആരോഗ്യത്തിന് സഹായിക്കുന്ന നിരവധി പോഷകങ്ങൾ ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്.