Agriculture

പച്ചക്കറിത്തോട്ടം

അടുക്കളപ്പുറത്ത് സ്ഥലമുണ്ടെങ്കിൽ അവിടെ ഒരു ചെറിയ പച്ചക്കറിത്തോട്ടമൊരുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അത്യാവശ്യത്തിനുള്ള നല്ല പച്ചക്കറികൾ കിട്ടും എന്നത് തന്നെ പ്രധാന ​ഗുണം. 

Image credits: Getty

നന്നാക്കിയെടുക്കാം

എന്നാൽ, അടുക്കളത്തോട്ടം ചിലപ്പോൾ നന്നാവണം എന്നില്ല. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ തോട്ടം നന്നാക്കിയെടുക്കാം. 

Image credits: Getty

സ്ഥലം

അടുക്കളയോട് ചേർന്നുള്ള സ്ഥലം തന്നെ തിരഞ്ഞെടുക്കാം. അപ്പോൾ, ശ്രദ്ധ കിട്ടാൻ എളുപ്പമായിരിക്കും. 

Image credits: Getty

സൂര്യപ്രകാശം

നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തന്നെയല്ലേ എന്ന് ഉറപ്പ് വരുത്താൻ മറക്കരുത്. 

Image credits: Getty

ഇവ അരുത്

പാത്രം കഴുകുന്നതും അലക്കുന്നതുമായ വെള്ളമോ, ചൂടുവെള്ളമോ തോട്ടത്തിലേക്ക് ഒഴിക്കരുത്. 

Image credits: Getty

ഇവ നല്ലത്

പടർന്നു കയറുന്ന പച്ചക്കറികൾ തിരഞ്ഞെടുത്താൽ സ്ഥലം ഏറെ ലാഭിക്കാം. ഉദാ: വള്ളിപ്പയർ, കോവയ്ക്ക. 

Image credits: Getty

ഒരേയിനം വേണ്ട

ഒരേയിനം പച്ചക്കറികൾ അടുത്തടുത്ത് നടാതിരിക്കുന്നതാണ് നല്ലത്. കീടബാധയുണ്ടായാൽ എളുപ്പം എല്ലാത്തിനേയും ബാധിക്കും. 

Image credits: Getty

വെള്ളം

ഒരുപാട് വെള്ളം നനയ്ക്കേണ്ട ആവശ്യമില്ല. പകരം ആവശ്യത്തിന് നനച്ചു കൊടുക്കാം. 

 

Image credits: Getty

ദീർഘകാലം വിളവ്

ദീർഘകാലം വിളവ് തരുന്ന പച്ചക്കറികൾ നടുന്നത് എന്തുകൊണ്ടും നല്ലതാണ്. അത്തരം വിളകൾ കൂടി തോട്ടത്തിൽ ഉൾപ്പെടുത്താം. 

Image credits: Getty
Find Next One