Health
നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങൾ നിങ്ങളുടെ ഉറക്കത്തെ സ്വാധീനിച്ചേക്കാം.
ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് രാത്രിയിൽ നന്നായി ഉറങ്ങാൻ സഹായിക്കും.
കിവിപ്പഴം കഴിക്കുന്നത് ഉറക്കം മെച്ചപ്പെടുത്തുമെന്ന് ചില ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
ആഴ്ചയിൽ മൂന്ന് തവണ സാൽമൺ മത്സ്യം കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കും.
ബദാം, വാൽനട്ട്, പിസ്ത, കശുവണ്ടി തുടങ്ങിയ നട്‌സുകളും ഉറക്കത്തിന് നല്ലതായി കണക്കാക്കപ്പെടുന്നു.
പാല്, തൈര്, ചീസ് തുടങ്ങിയ പാലുൽപ്പന്നങ്ങൾ പ്രായമായവരിൽ ഉറക്കം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ പറയുന്നു.
ട്രിപ്റ്റോഫാൻ, മെലറ്റോണിൻ, വിറ്റാമിൻ ഡി എന്നിവയുടെ മികച്ച ഉറവിടമാണ് മുട്ട. നല്ല ഉറക്കം ലഭിക്കാൻ മുട്ട സഹായിക്കും.