Health

പ്രമേഹത്തിന്‍റെ ലക്ഷണങ്ങള്‍

പ്രമേഹത്തിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Image credits: Getty

അടിക്കടി മൂത്രമൊഴിക്കുന്നത്

അടിക്കടി മൂത്രമൊഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ സംഭവിക്കാം. 

Image credits: Getty

അടിക്കടിയുള്ള അണുബാധ

ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുന്നു. ഇതുമൂലം അടിക്കടിയുള്ള അണുബാധ ഉണ്ടാകാം. 

Image credits: Getty

വിശപ്പും ദാഹവും

അമിത വിശപ്പും ദാഹവും പ്രമേഹത്തിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.

Image credits: Getty

മങ്ങിയ കാഴ്ച

മങ്ങിയ കാഴ്ച, ഞരമ്പുകൾക്ക് ക്ഷതം തുടങ്ങിയവയും സൂചനയാകാം.

Image credits: Getty

ചര്‍മ്മ പ്രശ്നങ്ങള്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് ചര്‍മ്മം വരണ്ടതാക്കുകയും ചൊറിച്ചിൽ ഉണ്ടാക്കുകയും ചെയ്യും.

Image credits: Getty

മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുക

മുറിവുകൾ ഉണങ്ങാന്‍ സമയമെടുക്കുന്നതും പ്രമേഹത്തിന്‍റെ ലക്ഷണമാകാം. 

Image credits: Getty

അകാരണമായി ശരീരഭാരം കുറയുക

അകാരണമായി ശരീരഭാരം കുറയുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിന്‍റെ സൂചനയാകാം. 

Image credits: Getty

അമിത ക്ഷീണം

അമിത ക്ഷീണം പ്രമേഹത്തിന്‍റെ സൂചനയായും ഉണ്ടാകാം.  

Image credits: Getty

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Image credits: Getty
Find Next One