Health

കരളിനെ കാക്കാം

കരളിന്റെ ആരോ​ഗ്യത്തിന് ശീലമാക്കാം ഏഴ് സൂപ്പർ ഫുഡുകൾ  

Image credits: Getty

സൂപ്പർ ഫുഡുകൾ

കരളിന്റെ ആരോ​ഗ്യത്തിനായി ഡയറ്റിൽ‌ ഉൾപ്പെടുത്തേണ്ട ഏഴ് സൂപ്പർ ഫുഡുകൾ
 

Image credits: Getty

മുന്തിരി

മുന്തിരിയിൽ വിറ്റാമിൻ സി, നാരുകൾ, വിറ്റാമിൻ എ, കാൽസ്യം, ഇരുമ്പ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇത് വിവിധ കരൾ രോ​ഗങ്ങൾ അകറ്റുന്നതിന് സഹായിക്കും. 

Image credits: Getty

കാപ്പി

ലിവർ സിറോസിസ് തടയാനും വിവിധ കരൾ രോ​ഗങ്ങൾ തടയാനും കാപ്പി മികച്ചൊരു പാനീയമാണ്
 

Image credits: Getty

ബീറ്റ്റൂട്ട്

ആൻ്റി ഓക്‌സിഡൻ്റുകളും ഫോളേറ്റ്, പെക്റ്റിൻ,  പൊട്ടാസ്യം, വിറ്റാമിൻ എ തുടങ്ങിയ പോഷകങ്ങളും ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്നു. കരളിന്റെ ആരോ​ഗ്യത്തിന് ബീറ്റ്റൂട്ട് മികച്ച പച്ചക്കറിയാണ്.
 

Image credits: Getty

ഓട്സ്

ഓട്സില്‍ ബീറ്റ-ഗ്ലൂക്കന്‍ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ഇത് കരളിനെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നു.

Image credits: Getty

വാൾനട്ട്

വാൾനട്ട് പതിവായി കഴിക്കുന്നത് കരളിലെ അമിതകൊഴുപ്പ് കുറയ്ക്കുന്നതിനും ഫാറ്റി ലിവറിനുമുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.
 

Image credits: Getty

വെളുത്തുള്ളി

വെളുത്തുള്ളിയിലെ അല്ലിസിൻ, സെലിനിയം എന്നിവ വിവിധ കരൾ രോ​ഗങ്ങളെ അകറ്റി നിർത്തുന്നു.
 

Image credits: Getty
Find Next One