Health
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ ഡ്രൈ ഫ്രൂട്ട്‌സുകൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ഡ്രൈ ഫ്രൂട്ട്സ് ഇതാ.
ബദാമിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ബദാം കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
വാൾനട്ടിലെ ആൽഫ-ലിനോലെനിക് ആസിഡ് (ALA) രക്താതിമർദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു
ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.
പിസ്ത രുചികരം മാത്രമല്ല, രക്തസമ്മർദ്ദം കുറയ്ക്കാൻ വളരെ ഫലപ്രദവുമാണ്. പിസ്തയിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
ഈന്തപ്പഴം രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
കശുവണ്ടി പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു.